GulfOman

അവാബി മലയാളി കൂട്ടായ്മ വയനാടിന്റെ ദുരിതസാശ്വാസത്തിലേക്ക് 1,15000 രൂപ മുഖ്യമന്ത്രിക്ക് കൈമാറി

അവാബി മലയാളി കൂട്ടായ്മ വയനാടിന്റെ ദുരിതസാശ്വാസത്തിലേക്ക് 1,15000 രൂപ മുഖ്യമന്ത്രിക്ക് കൈമാറി

മസ്‌കറ്റ്: ഒമാൻറെ തലസ്ഥാന നഗരിയിൽ നിന്നും 160 കിലോമീറ്റർ ഉള്ളിലേക്കുള്ള ഒരു കൊച്ച് ഗ്രാമം ആണ്‌ ആൽ അവാബി, അവിടെ കൺസ്ട്രക്ഷൻ മേഖലയിലുള്ള തൊഴിലാളികളും ചെറുകിട കച്ചവടക്കാരും  അന്യ രാജ്യക്കാരും ചേർന്ന് ബിരിയാണി ചലഞ്ചിലൂടെയും സംഭവനയുമായി സ്വരൂപിച്ച 1,15000 രൂപ ഇന്ന് (04.09.2024) തിരുവന്തപുരത്തെ മുഖ്യ മന്ത്രിയുടെ ഓഫീസിൽ വെച്ച് അവാബി മലയാളി കൂട്ടായ്മ സെക്രട്ടറി കൃഷ്‌ണൻ കുട്ടിയും, നന്ദ ഗോപനും ചേർന്ന് മുഖ്യമന്ത്രിക്ക്  കൈമാറി.

വയനാടിൽ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങ് ആകാനും അവരുടെ ഹൃദയ വേദനയിൽ ഒപ്പം നിന്ന് പ്രവർത്തിക്കുവാനും ആണ് ഈ തുക സമാഹരിച്ചത്, അവാബി മലയാളി കൂട്ടിയാമയുടെ പ്രസിഡന്റ്‌ ബൈജു എട്ടുമുന, സെക്രട്ടറി കൃഷ്ണൻ കുട്ടി, മറ്റു ഭാരവാഹികളായ സന്തോഷ്‌, ഷിഹാവുദ്ധീൻ, ഗോപൻ, രവീന്ദ്രൻ, ഷിഹാബ്, സതികുമാർ മറ്റു മെമ്പർമാരും നേതൃത്ത്വം നൽകി.

STORY HIGHLIGHTS:Awabi Malayali Association handed over Rs 1,15000 to the Chief Minister for the relief of Wayanad

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker