Businessmotorcycle

ഓണത്തിന് ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ച് യമഹ.

ഓണത്തിന് ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ച് യമഹ. റേ ഇസഡ് ആര്‍ 125 എഫ്ഐ ഹൈബ്രിഡ്, ഫാനിസോ 125 എഫ്ഐ ഹൈബ്രിഡ് എന്നീ സ്‌കൂട്ടറുകള്‍ക്ക് 4000 രൂപ വരെ ഇളവോ അല്ലെങ്കില്‍ 999 രൂപ എന്ന കുറഞ്ഞ ഡൗണ്‍ പേമെന്റ് സ്‌കീമുമാണ് ഒരുക്കിയിരിക്കുന്നത്.

കൂടാതെ എഫ്സി എഫ്ഐ 4.0 ഡിഎല്‍എക്സിന്റെ തിരഞ്ഞെടുത്ത മോഡലുകള്‍ക്കും എഫ്സി എഫ്ഐ 3.0നും എഫ് സി എഫ്ഐ, എഫ്സി എക്സ് എന്നിവയുടെ തിരഞ്ഞെടുത്ത മോഡലുകള്‍ക്കും 5000 രൂപ വരെ ഇളവോ അല്ലെങ്കില്‍ 999 രൂപ എന്ന കുറഞ്ഞ ഡൗണ്‍ പേമെന്റ് സ്‌കീമുമാണ് ഒരുക്കിയിരിക്കുന്നത്.

റേ ഇസഡ് ആര്‍ 125 എഫ്ഐ ഹൈബ്രിഡ്, ഫാനിസോ 125 എഫ്ഐ ഹൈബ്രിഡ് എന്നീ മോഡലുകള്‍ക്ക് കരുത്ത് പകരുന്നത് 125 സിസി എന്‍ജിനാണ്. 8.2 പിഎസ് കരുത്തും 10.3 എന്‍എം ടോര്‍ക്കുമുണ്ട് ഇരു സ്‌കൂട്ടറുകള്‍ക്കും. എഫ്സി എഫ്ഐ 4.0 ഡിഎല്‍എക്സ്, എഫ്സി എഫ്ഐ 3.0 എഫ്സി എഫ്ഐ, എഫ്സി എക്സ് എന്നീ ബൈക്കുകളില്‍ ഉപയോഗിക്കുന്നത് 149 സിസി എന്‍ജിനാണ്. 12.4 പിഎസ് കുരത്തും 13.3 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്.

STORY HIGHLIGHTS:Yamaha has announced discounts on bikes and scooters for Onam.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker