GulfSaudi

വമ്പൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

റിയാദ്: സഊദിയിൽ ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്മെന്റുകൾ, റെസിഡൻഷ്യൽ റിസോർട്ടുകൾ എന്നിവയ്ക്ക് വാണിജ്യ പ്രവർത്തന ലൈസൻസുകൾ അനുവദിക്കുന്നതിനുള്ള ഫീസ് (ബലദിയ ലൈസൻസ് ഫീസ്) താൽക്കാലികമായി ഒഴിവാക്കി. സഊദി മുനിസിപ്പാലിറ്റി, ഭവന മന്ത്രി മാജിദ് ബിൻ അബ്‌ദുല്ലയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അംഗീകാരം നൽകി.

സഊദി നഗരങ്ങളിലെ മുനിസിപ്പൽ നടപടിക്രമങ്ങളും സേവനങ്ങളും സുഗമമാക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനമെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖല വികസിപ്പിക്കുന്നതിനും പൗരന്മാർക്കും താമസക്കാർക്കും വിനോദസഞ്ചാരികൾക്കും നൽകുന്ന ടൂറിസം സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകർഷകമായ നിക്ഷേപ അന്തരീക്ഷവും ഈ മേഖലയിലെ മത്സരശേഷി വർദ്ധിപ്പിക്കാനുമാകും.

ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്മെന്റുകൾ, റെസിഡൻഷ്യൽ റിസോർട്ടുകൾ എന്നിവയ്ക്ക് വാണിജ്യ പ്രവർത്തന ലൈസൻസുകൾ നൽകുന്നതിനുള്ള ഫീസ് താൽക്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനം നിക്ഷേപകരെ പിന്തുണയ്ക്കുന്നതിനും ടൂറിസം മേഖലയിലേക്ക് കൂടുതൽ നിക്ഷേപം നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ ചുവടുവെപ്പാണ്.

തൊഴിലവസരങ്ങൾ, മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ഈ മേഖലയുടെ സംഭാവന വർദ്ധിപ്പിക്കുക. സഊദി ടൂറിസത്തിലെ നിക്ഷേപം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച ടൂറിസം മേഖലയിലെ നിക്ഷേപം പ്രാപ്തമാക്കുന്ന സംരംഭങ്ങളിൽ ഒന്നാണിത്.

STORY HIGHLIGHTS:Saudi Arabia with a big announcement

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker