ആലപ്പുഴ:ചേർത്തലയിലെ കുഞ്ഞിന്റെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തല്‍. കുഞ്ഞിനെ കൊന്നത് മാതാവ് ആശയുടെ ആണ്‍സുഹൃത്തായ രതീഷാണെന്ന് പൊലീസ്.
ഇരുവരും ചേർന്ന് കൊലപ്പെടുത്തിയെന്ന മൊഴി കളവാണെന്ന് പൊലീസ് അറിയിച്ചു.
രതീഷ് കുഞ്ഞിനെ വീട്ടിലെത്തിച്ച് ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. ആശുപത്രിയില്‍ യുവതിക്കു കൂട്ടിരിപ്പുകാരനായി നിന്നതും രതീഷായിരുന്നു. ഭർത്താവാണെന്നു പറഞ്ഞാണ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരനായത്. ആശുപത്രി വിട്ട ആശ കുഞ്ഞിനെ ബിഗ്ഷോപ്പറിലാക്കി രതീഷിന് കൈമാറുകയായിരുന്നു. കുഞ്ഞിനെ അനാഥാലയത്തില്‍ നല്‍കുമെന്ന് രതീഷ് പറഞ്ഞതായാണ് ആശയുടെ മൊഴി. കുഞ്ഞ് രതീശിന്റേതാണ് എന്ന് ഭർത്താവിനോട് പറഞ്ഞതോടെ കുഞ്ഞില്ലാതെ വന്നാല്‍ മതിയെന്ന് ആശയുടെ ഭർത്താവ് പറഞ്ഞുവെന്നും മൊഴിയുണ്ട്.
ചേര്‍ത്തലയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
STORY HIGHLIGHTS:Newborn baby murder: The baby was suffocated to death by the mother’s male friend