വയനാട്:ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ വേദനകളില്‍ നീറുന്ന വയനാടിന് വേണ്ടി മുസ്ലിംലീഗിന്റെ വയനാട് പുനരധിവാസ ഫണ്ട് സമാഹരണം സമാപിച്ചു.
പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴിയാണ് ഫണ്ട് സമാഹരണം നടന്നത്. 36,08,11,688 കോടി രൂപയാണ് ആപ്പ് വഴി സമാഹരിച്ചത്. 22 വീടുകളുടെ നിർമ്മാണത്തിനുള്ള തുക സുമനസ്സുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. 2 ഏക്കർ 10 സെന്റ് ഭൂമിയും സംഭാവനയായി ലഭിച്ചിട്ടുണ്ട്.
മുസ്ലിംലീഗ് പുനരധിവാസ പദ്ധതികള്‍ ഫണ്ട് സമാഹരണത്തോടൊപ്പം നടപ്പാക്കി വരികയാണ്. ഇതിന്റെ ഭാഗമായി 691 കുടുംബങ്ങള്‍ക്ക് 15,000 രൂപ വീതവും 57 വ്യാപാരികള്‍ക്ക് അര ലക്ഷം രൂപ വീതവും അടിയന്തര സഹായം വിതരണം ചെയ്തു. വാഹനങ്ങള്‍ നഷ്ടമായവർക്ക് 4 ജീപ്പുകളും 3 ഓട്ടോറിക്ഷകളും 2 സ്കൂട്ടറുകളും കൈമാറി. 100 വീടുകള്‍ ഉള്‍പ്പെടെ സമഗ്രമായ പുനരധിവാസ പാക്കേജാണ് മുസ്ലിംലീഗ് നടപ്പാക്കുന്നത്.
ക്യാമ്ബയിൻ അവസാനിച്ച ശേഷവും വയനാടിന് വേണ്ടി ചെലവഴിക്കുന്ന തുക ആപ്പില്‍ പ്രദർശിപ്പിക്കുന്നത് തുടരും. പുനരധിവാസത്തിന് വേണ്ടി രൂപീകരിച്ച പ്രത്യേക ഉപസമിതി അതാത് സമയങ്ങളില്‍ യോഗം ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കും.
ഫണ്ട് സമാഹരണം വിജയിപ്പിക്കാൻ അഹോരാത്രം അധ്വാനിച്ച പാർട്ടി ഘടകങ്ങള്‍ക്കും പ്രവർത്തകർക്കും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രത്യേകം കൃതജ്ഞത അറിയിച്ചു.
STORY HIGHLIGHTS:Wayanad received 36.8 crores through fundraising by the Muslim League