EntertainmentIndiaNews

കേന്ദ്രമന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാൻ സുരേഷ്ഗോപിക്ക് അനുവാദം നൽകിയേക്കില്ല

ദില്ലി:മന്ത്രിസ്ഥാനം തിരിച്ചെടുത്താൽ സന്തോഷമെന്ന സുരേഷ് ഗോപിയുടെ പരാമർശത്തിൽ ബിജെപി കേന്ദ്ര നേതൃത്വം കടുത്ത അതൃപ്‌തിയിൽ..അമിത് ഷായുടെ പേര് പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടതിലും അതൃപ്തിയുണ്ടെന്നാണ് സൂചന.കേന്ദ്രമന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാൻ സുരേഷ് ഗോപിക്ക് അനുവാദം നൽകിയേക്കില്ല. കടുത്ത നിലപാട് തുടർന്നാൽ മന്ത്രി പദവി ഒഴിവാക്കുന്നതും ആലോചിക്കും. കേന്ദ്ര സർക്കാർ ചട്ടങ്ങൾ സിനിമ ചെയുന്നതിൽ തടസമാകും.

സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ താൽപ്പര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് ബിജെപി സംസ്കെഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. അദ്ദേഹത്തിന്റെ താൽപ്പര്യത്തിന് കേന്ദ്രമാണ് മറുപടി നൽകേണ്ടത്. സംസ്ഥാന ഘടകത്തിന് ഇക്കാര്യത്തിൽ അഭിപ്രായം പറയാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു

STORY HIGHLIGHTS:Due to the central government rule, Suresh Gopi may not be allowed to make a film as a Union minister

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker