Health
156 മരുന്നുകള് നിരോധിച്ച് കേന്ദ്രം
156 മരുന്നുകള് നിരോധിച്ച് കേന്ദ്രം
അപകടകരം; പനി, ജലദോഷം, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള് നിരോധിച്ച് കേന്ദ്രം
ന്യൂഡല്ഹി:പനി, ജലദോഷം, അലര്ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല് മരുന്നുകള് ഉള്പ്പെടെ 156 ഫിക്സഡ് ഡോസ് കോമ്പിനേഷന് (എഫ്ഡിസി) മരുന്നുകള് സര്ക്കാര് നിരോധിച്ചു. ഇത്തരത്തിലുള്ള കോക്ക്ടെയില് മരുന്നുകള് മനുഷ്യര്ക്ക് അപകടമുണ്ടാക്കാന് സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്.
ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള് 124 mg എന്നീ കോമ്പിനേഷന് മരുന്നുകളും നിരോധിച്ചവയില് ഉള്പ്പെടും.
STORY HIGHLIGHTS:Center banning 156 drugs