EntertainmentKeralaNews

ഒരു പിണ്ണാക്കും സംഭവിച്ചില്ല; പിന്നെയാണ് നിങ്ങളുടെ ഹേമ കമ്മീഷൻ’; തുറന്നടിച്ച്‌ നടൻ ബാല

കൊച്ചി:നാല് വര്‍ഷമായി കേസ് നടക്കുന്നുണ്ട്, ഒരു പിണ്ണാക്കും സംഭവിച്ചില്ല; പിന്നെയാണ് നിങ്ങളുടെ ഹേമ കമ്മീഷൻ’; തുറന്നടിച്ച്‌ നടൻ ബാല

മൂവിമാൻ ബ്രോഡ്കാസ്റ്റിംഗ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാലയുടെ പ്രതികരണം.

ഇഷ്ടപ്പെടാത്ത നടനെ തന്റെ സിനിമയില്‍ വേണ്ടെന്ന് പറയാം. അവസാന നിമിഷം പുറത്താക്കും. പക്ഷെ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടെങ്കില്‍ കേസ് എടുക്കണം എന്നാണ് ബാല പറയുന്നത്.

താരത്തിന്റെ വാക്കുകള്‍:

“സിനിമാ രംഗത്തുള്ള എത്ര സെലിബ്രിറ്റികള്‍ക്കെതിരെ പൊലീസ് കേസുകളുണ്ട്. ഇതുവരെ എന്തെങ്കിലും സംഭവിച്ചോ? ഇല്ല. ന്യായം ഇവിടെയാണ് ആ പക്ഷത്താണ് ഞാൻ. സ്ത്രീകളുടെ ഭാഗത്താണ് ന്യായമെങ്കില്‍ ഞാൻ അവരുടെ കൂടെ ഉണ്ടാകും. അതുപോലെ ഒരു പുരുഷനെ ഒരു പെണ്ണ് അപമാനിക്കുകയാണെങ്കിലും ശിക്ഷ കിട്ടണം. ന്യായം ആരുടെ ഭാഗത്താണോ, അവരുടെ കൂടെ ഞാനും ഉണ്ടാകും.

ഇതെല്ലാം പൂർത്തിയായാലും ഒന്നും നടക്കാൻ പോകുന്നില്ല. അത് എല്ലാവർക്കും അറിയാം. എത്ര വർഷങ്ങള്‍ മുമ്ബ്, ഇത് സങ്കടത്തോടെയാണ് പറയുന്നത്, എന്തൊക്കെ സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്ത്രീകള്‍ ധൈര്യത്തോടെ മുന്നോട്ട് വന്ന് കാര്യങ്ങള്‍ പറയുന്നുണ്ട്. അവരെ ഞാൻ അഭിനന്ദിക്കുന്നു. നാളെ ഈ കുറ്റവാളികള്‍ക്ക് ശിക്ഷ കിട്ടിയില്ലെങ്കില്‍ അവർ ഡിപ്രഷനിലാകും. അവിടെ നിയമം തോറ്റു പോകും. അതാണ് എന്നെ സങ്കടപ്പെടുത്തുന്നത്. ഒരു ക്രിമിനല്‍ കേസും എടുത്തില്ല. ഇതുവരെ എടുത്തിട്ടുള്ള കേസുകളിലും ഒരു സ്‌റ്റെപ്പ് പോലും മുന്നോട്ട് വച്ചിട്ടുമില്ല.

ഒരു കേസ് വന്നാല്‍ ദുബായ്ക്ക് ഓടിപ്പോയി ഒരു മാസം അവിടെ നില്‍ക്കും. ഒരു മാസം കഴിയുമ്ബോള്‍ എല്ലാവരും എല്ലാം മറക്കും. എത്ര ദിവസം വാർത്ത കൊടുക്കും? ദുബായില്‍ പോയി കുറച്ച്‌ ദിവസം ജോളിയായി നടക്കും. പിന്നെ ആ സ്ത്രീയെ വിളിച്ച്‌ കോംപ്രമൈസ് ചെയ്യാമെന്ന് പറയും. 20-30 ലക്ഷം തരാം എന്ന് പറയും. ഇങ്ങനെയാണ് കാര്യങ്ങള്‍ നടക്കുന്നത്. സത്യം തുറന്ന് പറഞ്ഞാല്‍ ആർക്കും ഇഷ്ടപ്പെടില്ല.

ഒരു സ്ത്രീ കേസ് കൊടുക്കണമെങ്കില്‍ ഒരുപാട് ധൈര്യം വേണം. വീട്ടുകാരും നാട്ടുകാരുമെല്ലാം അറിയും. പൊലീസ് സ്റ്റേഷനും കോടതിയും കേറേണ്ടി വരും. എല്ലാവരും അവളെയാകും കളിയാക്കുക. ആ പ്രോസസ് രണ്ടോ മൂന്നോ വർഷം നീണ്ടു പോയേക്കാം. അവർക്ക് അത് താങ്ങാനാകില്ല. അവസാനം സമൂഹവും നിയമവും അവരെ മോശക്കാരിയാക്കും. കോടതിയ്ക്ക് പുറമെ കാശ് വാങ്ങിപ്പിച്ച്‌ സെറ്റില്‍ ആക്കിക്കും. അവർക്ക് വേറെ വഴിയുണ്ടാകില്ല.

എന്റെ ജീവിതത്തില്‍ നടന്നത് ഞാൻ പറഞ്ഞിട്ടുണ്ട്. പേരെടുത്ത് തന്നെ പറഞ്ഞിട്ടുണ്ട്. ഒരു മ്യൂസിക് ഡയറ്കടറുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഇവിടേയും പ്രശസ്തിയ്ക്ക് വേണ്ടി ആണുങ്ങളെ വഞ്ചിക്കുന്ന സ്ത്രീകളുണ്ട്. അതേപോലെ കാമഭ്രാന്തന്മാരും ഇവിടെയുണ്ട്. ഞാൻ തെളിവോടെ പുറത്ത് വിട്ടിട്ടുണ്ട്. കേട്ടു, മറന്നു. ഇന്ന് ഹേമാ കമ്മീഷൻ റിപ്പോർട്ട് കേട്ടു, മറക്കും. എന്നെ ലൈവില്‍ കൊണ്ടു വാ, ഞാൻ തെളിവ് പുറത്ത് വിടാം.

ആരൊക്കെയാണ് കാമഭ്രാന്തമാരെന്നും മറ്റുള്ളവരുടെ കുടുംബത്തെ എങ്ങനെ തകർത്തുവെന്നും ഞാൻ പറയാം. ഇവിടുത്തെ നിയമം എങ്ങനെ പ്രതികരിക്കുന്നു, നിയമുണ്ടോ? ഇതൊക്കെ തുറന്ന് സംസാരിക്കാം ഞാൻ. വെല്ലുവിളിക്കുകയാണ്. ഒരു അപേക്ഷയുള്ളത്, വലിയ വലിയ ആളുകളുടെ പേര് നിങ്ങള്‍ തന്നെ പറയുന്നുണ്ട്. അതും ചെയ്യരുത്. അവർ സിനിമയെ ദൈവമായി കാണുന്നവരാണ്. പ്രശസ്തരാണെന്ന് കരുതി അവരെ ടാർജറ്റ് ചെയ്യരുത്. അവരെക്കുറിച്ച്‌ പറയുമ്ബോള്‍ സങ്കടം വരും.

മുകളിലുമല്ല, താഴെയുമല്ലാതെ നടുക്കുള്ളവരുണ്ട്. അവരാണ് പ്രശ്‌നം. കേസായിട്ടുണ്ട്, പോലീസ് സ്‌റ്റേഷനിലും പോയിട്ടുണ്ട്. കോടതിയിലും രജിസ്റ്റർ ആയിട്ടുണ്ട്. നാല് വർഷമായി കേസ് നടക്കുന്നുണ്ട്. എന്നിട്ടും ഒരു പിണ്ണാക്കും സംഭവിച്ചിട്ടില്ല. പിന്നെയാണ് നിങ്ങളുടെ ഹേമ കമ്മീഷൻ. ഹേമ കമ്മീഷനെ കുറ്റപ്പെടുത്തുകയല്ല. ഇപ്പോഴെങ്കിലും ഒരു ആക്ഷൻ എടുക്കണം. മനസിലുള്ള വിഷമം കൊണ്ട് പറയുന്നതാണ്.

നാഷണല്‍ അവാർഡ് വാങ്ങിയ ആർട്ടിസ്റ്റിന് വരെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആരെക്കുറിച്ചാണ് പറയുന്നതെന്ന് മനസിലായിക്കാണുമല്ലോ. തമിഴ്‌നാട്ടില്‍ എത്ര കേസുകളുണ്ടായി. എന്തെങ്കിലും സംഭവിച്ചുവോ? കന്നഡയില്‍ ഇല്ലേ. എന്റെ പേരുള്ള ഒരു തെലുങ്ക് നടന്റെ വാർത്ത വന്നില്ലേ. കേസ് ഉണ്ടാകാനുള്ള വകുപ്പ് കമ്മിറ്റിയുടെ റിപ്പോർട്ടില്‍ ഉണ്ടോ? അങ്ങനെ കേസ് എടുക്കാൻ പറ്റുമോ? അങ്ങനെ കേസ് എടുത്താലും ശിക്ഷ കിട്ടുമോ? കേരളത്തിലെങ്കിലും അത് സാധ്യമാകണം.

കാസ്റ്റിംഗ് കൗച്ച്‌ എല്ലാ മേഖലയിലും ഉണ്ട്. പ്രീതി സിന്റ എന്ന ഹിന്ദി നടിയുണ്ട്. ദാവൂദ് ഇബ്രാഹിം എന്ന ഡോണ്‍ എല്ലാ നടിമാരേയും വിളിക്കും. പ്രീതി സിന്റയെ വിളിച്ചപ്പോള്‍ നടിയായില്ലെങ്കിലും ആത്മാഭിമാനം ഇല്ലാതെ ഞാൻ ജീവിക്കില്ല, നീ പോടാ എന്ന് പറഞ്ഞു. അങ്ങനെ ധൈര്യമായി പ്രതികരിക്കുന്നവരുണ്ട്. സൗത്ത് ഇന്ത്യയിലുമുണ്ട്, കേരളത്തിലും ഉണ്ട്.

ഒരാളുടെ വളർച്ചയെ മറ്റൊരാള്‍ക്ക് തടയാൻ പറ്റില്ല. വേദനിപ്പിക്കാനാകും. അതിന് പവർ ഗ്രൂപ്പ് പോലൊരു ഗ്യാങ് വേണമെന്നില്ല. ഒരു നടൻ വിചാരിച്ചാല്‍ മതി. ഇഷ്ടപ്പെടാത്ത നടനെ തന്റെ സിനിമയില്‍ വേണ്ടെന്ന് പറയാം. അവസാന നിമിഷം പുറത്താക്കും. പക്ഷെ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടെങ്കില്‍ കേസ് എടുക്കണം. അതിന് ശിക്ഷ കൊടുക്കണം. ഇതൊക്കെ ചെയ്യാതെ കമ്മിറ്റി റിപ്പോർട്ട് മീഡിയയ്ക്ക് ചർച്ച ചെയ്യാനുള്ള വിഷയം മാത്രമാകരുത്”- ബാല പറഞ്ഞു.

STORY HIGHLIGHTS:No cake happened;  Then your Hema Commission’;  Bala is an outspoken actor

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker