Tech
ഇരുപത്തിനാല് മണിക്കൂറിനുള്ളില് സില്വര്, ഗോള്ഡന് ബട്ടണുകള് സ്വന്തമാക്കി

ഇരുപത്തിനാല് മണിക്കൂറിനുള്ളില് സില്വര്, ഗോള്ഡന് ബട്ടണുകള് സ്വന്തമാക്കി റെക്കോര്ഡിട്ട് ക്രിസ്റ്റിയാനോ റൊണാള്ഡോയുടെ ‘UR Cristiano’ എന്ന യുട്യൂബ് ചാനല്.
യുട്യൂബ് ചാനല് തുടങ്ങി ആദ്യ മണിക്കൂറില് തന്നെ 10 ലക്ഷം സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയ റൊണാള്ഡോ യുട്യൂബിന്റെ ചരിത്രത്തില് തന്നെ അതിവേഗം ഈ നേട്ടം സ്വന്തമാക്കുന്ന വ്യക്തിയായിയിരുന്നു.
ഇപ്പോള് 24 മണിക്കൂറിനുള്ളില് തന്നെ ഒരു കോടി സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയ റൊണാള്ഡോ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ യുട്യൂബറുമായി. എക്സില് 11.25 കോടി പേരാണ് റൊണാള്ഡോയെ പിന്തുടരുന്നതെങ്കില് ഫേസ്ബുക്കില് 17 കോടിയും ഇന്സ്റ്റഗ്രാമില് 63.6കോടി പേരും റൊണാള്ഡോയെ പിന്തുടരുന്നവരാണ്.

STORY HIGHLIGHTS:Within twenty four hours the silver and golden buttons were acquired