
ഒമാൻ:മസ്‌കത്ത് ഡ്യൂട്ടി ഫ്രീയുടെ 71ാം ക്യാഷ് റാഫില്‍ നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. മൂന്ന് വിജയികളില്‍ രണ്ടുപേർ പ്രവാസി മലയാളികളാണ്.
കഴിഞ്ഞ 21 വർഷമായി മസ്‌കത്ത് ഡ്യൂട്ടി ഫ്രീ റാഫില്‍ നറുക്കെടുപ്പ് നടത്തിവരുന്നു. മസ്‌കത്ത് ഇൻറർനാഷണല്‍ എയർപോർട്ട് ലോഞ്ചില്‍ ഗവണ്‍മെൻറ് പ്രതിനിധികളുടെയും മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് വിജയികളെ തിരഞ്ഞെടുത്തത്.
71ാം മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ‘ക്യാഷ് റാഫില്‍’ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം 100,000 യു.എസ് ഡോളർ ലഭിച്ചത് ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് അതിഖുർറഹ്‌മാനാണ്. മസ്‌കത്ത് എയർപോർട്ടിലൂടെ യാത്ര ചെയ്തപ്പോള്‍ ആദ്യമായി വാങ്ങിയ ടിക്കറ്റിനാണ് പ്രൈസ് ലഭിച്ചതെന്ന് മുഹമ്മദ് പറഞ്ഞു. നറുക്കെടുപ്പിലെ രണ്ടാം സമ്മാനം 15,000 ഡോളർ ദീപക് ദേവരാജനും മൂന്നാം സമ്മാനം 10,000 ഡോളർ അബ്ദുല്‍ സലീമും കരസ്ഥമാക്കി.മസ്‌കത്ത് ഡ്യൂട്ടി ഫ്രീയുടെ ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ സിഇഒ റിനാറ്റ് വിജയിക്കുള്ള സമ്മാനതുക കൈമാറി
ചടങ്ങില്‍ മസ്‌കത്ത് ഡ്യൂട്ടിഫ്രീ ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു. നറുക്കെടുപ്പിലെ ഭാഗ്യശാലികളെ മസ്‌കത്ത് ഡ്യൂട്ടി ഫ്രീ സിഇഒ റെനാറ്റ് അഭിനന്ദിച്ചു. 72ാം മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ‘ക്യാഷ് റാഫില്‍’ വില്‍പ്പന ആരംഭിച്ചു. യാത്രക്കായോ അല്ലാതെയോ മസ്‌കത്ത് അന്താരാഷ്ട്രാ വിമാനത്താവളത്തുമ്ബോഴും മസ്‌കത്ത് ഡ്യൂട്ടി ഫ്രീ വെബ്‌സൈറ്റ് വഴി ഓണ്‍ലൈകലയും റാഫില്‍ കൂപ്പണ്‍ വാങ്ങാമെന്നും അധികൃതർ അറിയിച്ചു.

STORY HIGHLIGHTS:Muscat Duty Free’s 71st Cash Raffle Draw Winners Announced