EntertainmentKeralaNews

കുറ്റവാളികളുടെ പേര് പുറത്തു പറയാത്ത ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് അപൂര്‍ണം- സാറാ ജോസഫ്

കോഴിക്കോട്:കുറ്റവാളികളുടെ പേര് പുറത്തു പറയാത്ത ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ സാറാ ജോസഫ്.

പേര് പറഞ്ഞാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കണം. അല്ലെങ്കില്‍ ഈ റിപ്പോര്‍ട്ടിന് ഒരു സാംഗത്യവുമില്ലാതെയാകുമെന്നും അവർ പറഞ്ഞു. കുറ്റകൃത്യം ചെയ്തവരുടെ പേരുകള്‍ പുറത്ത് വിടണമെന്നും സാറാ ജോസഫ് ആവശ്യപ്പെട്ടു.

പരാതിക്കാര്‍ അതില്‍ പേരുകള്‍ പറഞ്ഞിട്ടില്ല. പറഞ്ഞിട്ടുണ്ടെങ്കിലല്ലേ കോടതിക്കോ സര്‍ക്കാരിനോ നടപടിയെടുക്കാന്‍ കഴിയൂവെന്നും അതൊന്നുമില്ലാതെ ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് മുന്നിലെത്തിയിട്ടുള്ളത് അപൂര്‍ണമായ റിപ്പോര്‍ട്ടാണ് എന്നും സാറ ജോസഫ് പറഞ്ഞു. കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈം നടക്കുമ്ബോള്‍ അതിലൊരു പ്രതിയോ പ്രതികളോ വേണം, അവർ ചൂണ്ടികാട്ടി.

സിനിമാരംഗം എന്നുപറയുന്നത് കള്ളപ്പണവും മദ്യവും മയക്കുമരുന്നും ലൈംഗികഅരാജകത്വവുമെല്ലാം ഉള്ളതാണെന്ന് നമുക്കറിയാവുന്ന കാര്യമാണ്. പക്ഷേ ഒരു മാഫിയയുടെ കൈയിലാണ് ആ രംഗം തിരിയുന്നത് എന്നതുകൊണ്ട് അത് ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. പരാതികളില്‍ പറഞ്ഞിട്ടുള്ളപ്രകാരം ആരാണ് അവിടെ ഇടനിലക്കാരായിട്ടുള്ളത്, അവരുടെ പേരുകള്‍ പറയട്ടെ. എങ്കിലല്ലേ നിയമനടപടികള്‍ എടുക്കാന്‍ കഴിയുകയുള്ളൂവെന്നും അവർ ചോദിച്ചു.

STORY HIGHLIGHTS:The Hema Committee report which did not reveal the names of the culprits is incomplete- Sarah Joseph

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker