IndiaNews

ലോകത്തെ ഏറ്റവും മികച്ച 10 സെൻട്രല്‍ ബാങ്കുകളില്‍ ആര്‍ബിഐ ഇല്ല

ഡൽഹി:ഇന്ത്യയുടെ ബാങ്കിംഗ് സിസ്റ്റത്തേയും, റെഗുലേറ്ററായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയേയും (ആർബിഐ)പ്രകീർത്തിക്കുന്നവർ ഏറെയാണ്.

കൊവിഡിനു(Covid) ശേഷം വിവിധ നടപടികളിലൂടെ ഇന്ത്യയുടെ(India) അതിവേഗം വളർച്ചയുടെ പാതയിലെത്തിച്ച ആർബിഐയ്ക് ആഗോളതലത്തില്‍ ആരാധകരുണ്ട്.

ഡിജിറ്റല്‍ മേഖലയ്ക്ക് കരുത്തുപകരാൻ ഇന്ത്യൻ ബാങ്കിംഗ് റെഗുലേറ്റർ അവതരിപ്പിച്ച്‌ യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇന്ന് ലോക രാജ്യങ്ങള്‍ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്.

ആഗോള സാമ്ബത്തിക വ്യവസ്ഥയ്ക്ക് സെൻട്രല്‍ ബാങ്കുകള്‍ അത്യന്താപേക്ഷിതമാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.

ഒരു രാജ്യത്തിന്റെ ധനനയം കൈകാര്യം ചെയ്യുക, പണപ്പെരുപ്പം നിയന്ത്രിക്കുക, സാമ്ബത്തിക വ്യവസ്ഥയെ നിയന്ത്രിക്കുക, കറൻസിയുടെ സ്ഥിരത ഉറപ്പാക്കുക, പലിശ നിരക്കുകള്‍ നിശ്ചയിക്കുന്നതിലൂടെ കരുതല്‍ ധനം കൈകാര്യം ചെയ്യുക എന്നിങ്ങനെ ഭാരിച്ച ചുമതലകളാണ് റിസർവ് ബാങ്കുകള്‍ക്കുള്ളത്.

സാമ്ബത്തിക പ്രതിസന്ധിയുടെ സമയത്ത് വാണിജ്യ ബാങ്കുകള്‍ക്കും, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവസാന ആശ്രയമാണ് ഇത്തരം കേന്ദ്ര ബാങ്കുകള്‍.

സോവറിൻ വെല്‍ത്ത് ഫണ്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (SWFI) കണക്കനുസരിച്ച്‌, ഇന്ത്യയുടെ സെൻട്രല്‍ ബാങ്കിംഗ് സ്ഥാപനമായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആസ്തിയുടെ കാര്യത്തില്‍ ലോകത്തെ സെൻട്രല്‍ ബാങ്കുകളുടെ പട്ടികയില്‍ 12-ാം സ്ഥാനത്താണ്.

വിദേശ നാണയ ശേഖരം, സ്വർണ ശേഖരം, സർക്കാർ ബോണ്ടുകള്‍ എന്നിവയാണ് പ്രധാനമായും ഒരു സെൻട്രല്‍ ബാങ്കിന്റെ ആസ്തി നിശ്ചയിക്കുന്നത്. അടുത്തിടെ ആർബിഐ സ്വർണം വാങ്ങിക്കൂട്ടിയ കഥകള്‍ എല്ലാം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ? എന്നിട്ടും ഈ പട്ടികയില്‍ 12-ാം സ്ഥാനത്ത് മാത്രമാണ് ആർബിഐ.

ഒരു സെൻട്രല്‍ ബാങ്കിന്റെ മൊത്തം ആസ്തി അതിന്റെ രാജ്യത്തിന്റെ സാമ്ബത്തിക വീക്ഷണത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുന്നു.

സെൻട്രല്‍ ബാങ്കിന്റെ ബാലൻസ് ഷീറ്റില്‍ വിശദമാക്കിയിട്ടുള്ള ആസ്തികള്‍ ദേശീയ സാമ്ബത്തിക ആരോഗ്യത്തിന്റെ പ്രധാന സൂചകമാണ്. 2024 സാമ്ബത്തിക വർഷത്തില്‍ ആർബിഐയുടെ ബാലൻസ് ഷീറ്റ് 11.07% വർധിച്ചു.

2023 സാമ്ബത്തിക വർഷത്തിലെ 63.44 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്ബോള്‍, 2024 സാമ്ബത്തികത്തില്‍ ഇത് 70.47 ലക്ഷം കോടി രൂപയിലെത്തി.

ആർബിഐയുടെ വരുമാനം മുൻ സാമ്ബത്തിക വർഷത്തിലെ 2.35 ലക്ഷം കോടിയില്‍ നിന്ന് 17.04% വർധിച്ച്‌ 2.75 ലക്ഷം കോടി രൂപയായെന്ന് വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.

7.84 ട്രില്യണ്‍ ഡോളർ ആസ്തിയുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഫെഡറല്‍ റിസർവ് സിസ്റ്റമാണ് ലോകത്തിലെ ഏറ്റവും സമ്ബന്നമായ സെൻട്രല്‍ ബാങ്ക്.

അതേസമയം യൂറോപ്യൻ സെൻട്രല്‍ ബാങ്കുകളാണ് പട്ടികയില്‍ ആധിപത്യം പുലർത്തുന്നത്.

STORY HIGHLIGHTS:RBI is not among the top 10 central banks in the world

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker