ഡൽഹി:വഖഫ് ബോര്ഡിന്റെ അധികാരങ്ങള് വെട്ടിക്കുറയ്ക്കാനൊരുങ്ങി കേന്ദ്രസര്ക്കാര്. നിലിവിലെ വഖഫ് നിയമത്തില് 40 ഭേദഗതികള് കൊണ്ടുവരാനാണ് സര്ക്കാര് തീരുമാനം.
ഇതുമായി ബന്ധപ്പെട്ട ബില് നാളെ പാര്ലമെന്റില് അവതരിപ്പിച്ചേക്കും. വഖഫ് സ്വത്തുക്കളെന്നവകാശപ്പെടുന്ന ഭൂമി കര്ശന പരിശോധനകള്ക്ക് ഇനി മുതല് വിധേയമാക്കും. തര്ക്ക ഭൂമികളും സര്ക്കാര് പരിശോധിക്കും.9.4 ലക്ഷം ഏക്കര് വസ്തുവകകളാണ് വഖഫ് ബോര്ഡിന് കീഴിലുള്ളത്.
വഖഫ് കൗണ്സിലുകളിലും, സംസ്ഥാന വഖഫ് ബോര്ഡുകളിലും ഇനി മുതല് വനിത പ്രാതിനിധ്യവും ഉറപ്പ് വരുത്തും. യുപിഎ സര്ക്കാരിന്റെ കാലത്ത് വഖഫ് ബോർഡുകള്ക്ക് നല്കിയ കൂടുതല് അധികാരം എടുത്തു കളയുകയാണ് സര്ക്കാർ ലക്ഷ്യം
STORY HIGHLIGHTS:The central government is about to cut down the powers of the Khaf Board.