Entertainment

ഗെയിം ചെയ്ഞ്ചര്‍ചിത്രം ഡിസംബറില്‍ പ്രേക്ഷകരിലേക്ക്

റാം ചരണ്‍ നായകനായെത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ‘ഗെയിം ചെയ്ഞ്ചര്‍’. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറില്‍ പ്രേക്ഷകരിലേക്കെത്തുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ദില്‍ രാജു മുന്‍പ് പറഞ്ഞിരുന്നു.

ബോളിവുഡ് താരം കിയാര അഡ്വാനിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കിയാരയുടെ 33-ാം പിറന്നാളിനോടനുബന്ധിച്ച് വ്യാഴാഴ്ച താരത്തിന്റെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. കളര്‍ഫുള്ളായ ക്യാരക്ടര്‍ ലുക്കാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ജബിലമ്മ അക്ക എന്നാണ് ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തിന്റെ പേര്. കിയാരയുടെ തെന്നിന്ത്യയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ഗെയിം ചെയ്ഞ്ചര്‍. മുന്‍പ് ചിത്രത്തിലെ ജരഗണ്ടി എന്ന് തുടങ്ങുന്ന ഗാനവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പാട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആവുകയും ചെയ്തിരുന്നു.

STORY HIGHLIGHTS:The Game Changer film hits the screens in December

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker