വയനാട്:വയനാട് ഉരുൾപൊട്ടൽ:19 മൃതദേഹങ്ങൾ കണ്ടെത്തി.
വയനാട് മുണ്ടകൈയിലും ചൂരൽമലയിലും ഉരുൾപൊട്ടൽ വീടുകൾ തകർന്നതായി നാട്ടുകാർ, മൂന്നു തവണ ഉരുൾപൊട്ടി വീടുകളിൽ വെള്ളവും ചെളിയും കയറി, നാനൂറിലധികം പേർ ഒറ്റപ്പെട്ടു വയനാടിനെ നടുക്കി ഉരുൾപൊട്ടൽ. മരണസംഖ്യ ഏറുന്നു. 19 മൃതദേഹങ്ങൾ കണ്ടെത്തി. ചൂരൽമല മേഖലയിൽ എട്ടു മരണം, നാല് മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചു.
നാലും പുരുഷന്മാർ, മേപ്പാടി ആശുപത്രിയിൽ 33 പേരെ പരുക്കോടെ പ്രവേശിപ്പിച്ചു. മുണ്ടകൈയ്ക്ക് രണ്ടു കി.മീ. അകലെ അട്ടമലയിൽ ആറു മൃതദേഹങ്ങൾ ഒഴുകിയെത്തി. ചാലിയാറിലെ മുണ്ടേരിയിലും പോത്തുകല്ലിലും നാലു മൃതദേഹങ്ങൾ കണ്ടെത്തി. മൂന്ന് മൃതദേഹങ്ങൾ ഒഴുകിപ്പോവുന്നത് കണ്ടതായി നാട്ടുകാർ. മുണ്ടക്കൈ പുഴ ഒഴുകിയെത്തുന്നത് മുണ്ടേരി വഴി ചാലിയാറിലേക്കാണ്. ചൂരൽമലയിലെ ഹോംസ്റ്റേയിൽ താമസിച്ച് ഒഡീഷക്കാരായ രണ്ട് ഡോക്ടർമാർമാരെ കാണാനില്ല. ഒരു വനിതാ ഡോക്ടറെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
STORY HIGHLIGHTS:Wayanad landslide: 19 dead bodies found