Entertainment

വിടാമുയര്‍ച്ചി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

അജിത് ചിത്രം ‘വിടാമുയര്‍ച്ചി’യുടെ പുതിയ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. നടന്‍ അര്‍ജുന്‍ സര്‍ജയുടെ ക്യാരക്ടര്‍ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. മുടി നീട്ടി വളര്‍ത്തിയ ലുക്കിലാണ് അര്‍ജുന്‍ സര്‍ജയെ ചിത്രത്തില്‍ കാണാനാവുക.

അജിത്തിനെയും പോസ്റ്ററില്‍ കാണാം. ചിത്രത്തില്‍ വില്ലനായാണ് അര്‍ജുനെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നീണ്ട 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അജിത്തും അര്‍ജുന്‍ സര്‍ജയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിടാമുയാര്‍ച്ചി. 2011 ല്‍ പുറത്തിറങ്ങിയ മങ്കാത്തയിലാണ് ഇരുവരും ഇതിനു മുന്‍പ് ഒന്നിച്ചെത്തിയത്. സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചെത്തുന്നത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

വിടാമുയര്‍ച്ചിയുടെ ഷൂട്ടിങ് ഓഗസ്റ്റില്‍ പൂര്‍ത്തിയാകുമെന്നാണ് വിവരം. ദീപാവലി റിലീസായി ചിത്രമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തൃഷയാണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായെത്തുക. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ മഗിഴ് തിരുമേനിയും അജിത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വിടാമുയര്‍ച്ചി.

STORY HIGHLIGHTS:The new poster of ‘Vitamuirchi’ has been released.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker