ആകാശം ലോ ഒക താര’ചിത്രത്തിന്റെ ടൈറ്റില് പോസ്റ്റർ പുറത്തുവിട്ടു.

ദുല്ഖര് സല്മാന് നായകനായെത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘ആകാശം ലോ ഒക താര’. പവന് സദിനേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്ഖറിന്റെ 40-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ടൈറ്റില് പോസ്റ്ററും പുറത്തുവന്നു. ഒരു നാട്ടിന്പുറത്തുകാരനായാണ് ചിത്രത്തില് ദുല്ഖറെത്തുകയെന്നാണ് പോസ്റ്റര് നല്കുന്ന സൂചന. നെല്പാടത്തിനിടയിലൂടെ ഒരു പെണ്കുട്ടി നടന്നു പോകുന്നതും പോസ്റ്ററില് കാണാം. തോളില് തോര്ത്തിട്ട് നില്ക്കുന്ന ദുല്ഖറാണ് പോസ്റ്ററിലുള്ളത്.
താരത്തിന്റെ മറ്റു തെലുങ്ക് ചിത്രങ്ങള് പോലെ ഇതും സൂപ്പര് ഹിറ്റാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തുക. അതേസമയം ലക്കി ഭാസ്കര് എന്ന ചിത്രവും ദുല്ഖറിന്റേതായി അണിയറയില് ഒരുങ്ങുന്നുണ്ട്. പ്രഭാസ് നായകനായെത്തിയ കല്ക്കി എന്ന ചിത്രത്തില് ദുല്ഖര് അതിഥി വേഷത്തിലെത്തിയിരുന്നു.
STORY HIGHLIGHTS:Akasham Lo Oka Tara’ title poster released.