News

എസര്‍ട്ടിഫിക്കറ്റുമായി മഞ്ജു വാര്യര്‍ ചിത്രം തിയേറ്ററുകളിലേക്ക്

എ സര്‍ട്ടിഫിക്കറ്റുമായി മഞ്ജു വാര്യര്‍- സൈജു ശ്രീധരൻ ചിത്രം ‘ഫൂട്ടേജ്’; അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന ചിത്രം തിയേറ്ററുകളിലേക്ക്

മഞ്ജു വാര്യർ, വിശാഖ് നായർ, ഗായത്രി അശോക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ‘ഫൂട്ടേജ്’ റിലീസിനൊരുങ്ങുകയാണ്.

എ സെർട്ടിഫിക്കറ്റ് ആയതുകൊണ്ട് തന്നെ വയലൻസ് രംഗങ്ങളും മറ്റും ചിത്രത്തില്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. ഫൗണ്ട് ഫൂട്ടേജ് എന്ന ഫിലിം ഴോണ്‍റെയിലാണ് ചിത്രമൊരുങ്ങുന്നത്. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചിത്രത്തിന്റെ ട്രെയിലറും ഏറെ ശ്രദ്ധേയമായിരുന്നു. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്.

മായാനദി, മഹേഷിന്റെ പ്രതികാരം, കുമ്ബളങ്ങി നൈറ്റ്സ്, ഹലാല്‍ ലവ് സ്റ്റോറി, മറഡോണ, നാരദൻ, നീലവെളിച്ചം,അഞ്ചാം പാതിര തുടങ്ങീ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്നു സൈജു ശ്രീധരൻ. മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

നേരത്തെ ടൊവിനോ തോമസിനെ നായകനാക്കി ‘മുൻപേ’ എന്ന തന്റെ രണ്ടാമത്തെ ചിത്രവും സൈജു ശ്രീധരൻ പ്രഖ്യാപിച്ചിരുന്നു. ഫൂട്ടേജ് പോലെ തന്നെ മുൻപേയും പ്രണയ ചിത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.

കോ പ്രൊഡ്യൂസർ- രാഹുല്‍ രാജീവ്, സൂരജ് മേനോൻ, ലൈൻ പ്രൊഡ്യൂസർ – അനീഷ് സി സലിം. ഛായാഗ്രഹണം-ഷിനോസ്, എഡിറ്റർ-സൈജു ശ്രീധരൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ – കിഷോർ പുറക്കാട്ടിരി, കലാസംവിധാനം-അപ്പുണ്ണി സാജൻ, മേക്കപ്പ് – റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റില്‍സ്-രോഹിത് കൃഷ്ണൻ, സ്റ്റണ്ട്- ഇർഫാൻ അമീർ, വി എഫ് എക്‌സ് – മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, ഫിനാൻസ് കണ്‍ട്രോളർ- അഗ്‌നിവേശ്,സൗണ്ട് ഡിസൈൻ-നിക്‌സണ്‍ ജോർജ്, സൗണ്ട് മിക്‌സ്- ഡാൻ ജോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- പ്രിനിഷ് പ്രഭാകരൻ, പ്രൊജക്‌ട് ഡിസൈൻ- സന്ദീപ് നാരായണ്‍, ഗാനങ്ങള്‍- ആസ്വെകീപ്സെർച്ചിംഗ്, പശ്ചാത്തല സംഗീതം- സുഷിൻ ശ്യാം, പ്രൊഡക്ഷൻ മാനേജർ-രാഹുല്‍ രാജാജി, ജിതിൻ ജൂഡി, പി ആർ ഒ – എ എസ് ദിനേശ്, ശബരി.

STORY HIGHLIGHTS:Manju Warrier film to theaters with certificate

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker