BahrainGulf

പോലീസ് വിലക്ക് ലംഘിച്ച്‌ പ്രതിഷേധ മാർച്ച്‌ നടത്തിയവർക്കെതിരെ നടപടി.

ബഹ്‌റൈൻ:രാജ്യത്തെ പോലീസ് വിലക്ക് ലംഘിച്ച്‌ പ്രതിഷേധ മാർച്ച്‌ നടത്തിയവർക്കെതിരെ നടപടി. പ്രതിഷേധ പ്രകടനത്തില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

നോർത്തേണ്‍ ഗവർണറേറ്റിലെ ദിറാസിലും ബഹ്റൈനിലെ മറ്റ് പ്രദേശങ്ങളിലും മുൻകൂർ മുന്നറിയിപ്പ് നല്‍കിയിട്ടും നിയമവിരുദ്ധമായി സംഘം പ്രകടനം നടത്തുകയായിരുന്നുവെന്ന് നോർത്തേണ്‍ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിന്റെ ഡയറക്ടർ ജനറല്‍ അറിയിച്ചു.

പ്രകനങ്ങള്‍ നടത്തരുതെന്ന കൃത്യമായ പോലിസ് മുന്നറിയിപ്പ് നല്‍കിയിരുന്നതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ മുന്നറിയിപ്പ് അവഗണിച്ച്‌ ആള്‍ക്കൂട്ടം പ്രകടനവുമായി റോഡില്‍ ഇറങ്ങുകയായിരുന്നു. നിയമവിരുദ്ധ മാർച്ചില്‍ പങ്കെടുത്തവർ പോലീസ് ഉദ്യോഗസ്ഥർക്കു നേരെ തിരിയുകയും അവരുടെ ചുമതലകള്‍ നിർവഹിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്തതായി അധികൃതരെ ഉദ്ധരിച്ച്‌ ബഹ്റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.തുടർന്നാണ് പ്രകടനക്കാർക്കെതിരേ പോലീസ് നടപടി സ്വീകരിച്ചത്. ഇതേത്തുടർന്ന് പ്രകടനത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു. കലാപം സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് പ്രകടനക്കാർ എത്തിയതെന്നും അവർ പൊതുമുതല്‍ നശിപ്പിക്കുകയും പൊതുഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുകയും പോലീസിന് നേരെ ഇരുമ്ബ് വടികളും കല്ലുകളും എറിയുകയും അവരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നുമാണ് പ്രകടനക്കാർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. പ്രകടനത്തില്‍ പങ്കെടുത്തവർക്കും അതിന് ആഹ്വാനം നടത്തിയവർക്കും എതിരേ കൂടുതല്‍ നടപടികളുണ്ടാകുമെന്നാണ് റിപ്പോർട്ട്.

നിയമ ലംഘനങ്ങളെക്കുറിച്ച്‌ പോലീസ് മുന്നറിയിപ്പ് നല്‍കിട്ടും അത് അനുസരിക്കാതെ റോഡിലിറങ്ങിയ പ്രകടനക്കാരില്‍നിന്ന് ജനങ്ങളെയും അവരുടെ സ്വത്തുക്കളെയും സംരക്ഷിക്കുകയെന്ന നിയമപരമായ ഉത്തരവാദിത്തമാണ് പോലീസ് നിർവഹിച്ചതെന്നും അതാണ് പ്രകടക്കാർക്കെതിരെ നടപടി എടുക്കേണ്ട സാഹചര്യം സൃഷ്ടിച്ചതെന്നും പോലീസ് അറിയിച്ചു. പ്രകടനക്കാരും പോലീസുമായുണ്ടായ ഏറ്റമുട്ടലിനിടെയാണ് പ്രകടനക്കാരില്‍ ഒരാള്‍ക്ക് പരിക്കേറ്റത്.അതേസമയം, ഇത്തരമൊരു പ്രകടനം നടക്കാനിടയായ സാഹചര്യത്തെക്കുറിച്ചും അവർക്കെതിരേ പോലീസ് കൈക്കൊണ്ട നടപടികളെക്കുറിച്ചും വിശദമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. പ്രകടനത്തിന് ആഹ്വാനം ചെയ്തവരെ കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

ആരാണ് പ്രകടനത്തില്‍ പങ്കെടുത്തതെന്നോ അവരുടെ ഉദ്ദേശ്യം എന്തായിരുന്നെന്നോ ഉള്ള കാര്യങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

STORY HIGHLIGHTS:Action will be taken against those who violated the police ban and held a protest march.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker