കിരീടം വീണ്ടും അർജന്റീനയിലേക്ക്.
കോപ അമേരിക്ക കിരീടം വീണ്ടും അർജന്റീനയിലേക്ക്. തുടർച്ചയായ രണ്ടാം തവണയും അർജന്റീന കോപ കിരീടം നേടി. ഇന്ന് എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന മത്സരത്തില് 1-0 എന്ന സ്കോറിനായിരുന്നു അർജന്റീനയുടെ വിജയം.
അർജന്റീനയുടെ 16ആം കോപ അമേരിക്കൻ കിരീടമാണിത്.
ഇന്ന് സുരക്ഷാ കാരണങ്ങളാല് ഏറെ വൈകിയാണ് മത്സരം ആരംഭിച്ചത്. ആദ്യ പകുതിയില് ഇരു ടീമുകളും നല്ല ഫുട്ബോള് കാഴ്ചവെച്ചു. കൊളംബിയ ആണ് ആദ്യ പകുതിയില് കൂടുതല് മികച്ചു നിന്നത് എന്ന് പറയാം. ലയണല് മെസ്സി പരിക്കിനോട് പൊരുതേണ്ടി വന്നത് അർജന്റീനക്ക് കാര്യം എളുപ്പമായില്ല.
രണ്ടാം പകുതിയിലും മെസ്സി പരിക്ക് കാരണം ബുദ്ധിമുട്ടി. 66ആം മിനുട്ടില് മെസ്സി പരിക്ക് കാരണം കളം വിട്ടു. രണ്ടാം പകുതിയില് തുടക്കത്തില് ഡി മരിയയുടെ ഒരു ഷോട്ട് വാർഗാസ് സേവ് ചെയ്തു. 75ആം മിനുട്ടില് നികോ ഗോണ്സാലസ് അർജന്റീനക്ക് ആയി ഗോള് നേടി എങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നു.
നിശ്ചിത സമയത്ത് ഗോള് വന്നില്ല. കളി എക്സ്ട്രാ ടൈമിലേക്ക്. എക്സ്ട്രാ ടൈമില് അർജന്റീന ലൗട്ടാരോ മാർട്ടിനസിനെ കളത്തില് എത്തിച്ചു. ലൗട്ടാരോ തന്നെ അർജന്റീനയുടെ വിജയശില്പിയായി. മത്സരത്തിന്റെ 112ആം മിനുട്ടില് ലൗട്ടാരോ പന്ത് ലക്ഷ്യത്തില് എത്തിച്ചു. ലൊ സെല്സോയുടെ പാസ് സ്വീകരിച്ച ശേഷമായിരുന്നു ലൗട്ടാരോയുടെ ഫിനിഷ്.
ഇതിന് ശേഷം നന്നായി ഡിഫൻഡ് ചെയ്ത് കിരീടം തങ്ങളുടേതാണെന്ന് ഉറപ്പിക്കാൻ അർജന്റീനക്ക് ആയി. അവസാന രണ്ട് വർഷത്തില് കൊളംബിയ തോല്ക്കുന്ന ആദ്യ മത്സരമാണിത്
STORY HIGHLIGHTS:The Copa America title goes back to Argentina. Argentina won the Copa title for the second time in a row.