സ്വര്‍ണ വില കുതിച്ചുയര്‍ന്നു
കേരളത്തില്‍ സ്വര്‍ണ വില ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം കുതിച്ചുയര്‍ന്നു. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 6,765 രൂപയായി. പവന് വില 520 രൂപ വര്‍ധിച്ച് 54,120 രൂപയുമായി. ഒന്നര മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ണ വില വീണ്ടും 54,000 രൂപ കടക്കുന്നത്.
മേയ് 22ന് സ്വര്‍ണം 54,640 രൂപയിലായിരുന്ന സ്വര്‍ണ വില പിന്നീട് താഴേക്ക് നീങ്ങുകയായിരുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും 55 രൂപ വര്‍ധിച്ച് 5,620 രൂപയിലെത്തി. വെള്ളി വിലയിലും ഇന്ന് വര്‍ധനയുണ്ട്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 98 രൂപയായി.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണം രേഖപ്പെടുത്തിയത്. ജൂലൈയില്‍ വെറും ആറ് ദിവസം കൊണ്ട് 1,120 രൂപയാണ് പവന് വിലയില്‍ വര്‍ധിച്ചത്. കേരളത്തില്‍ ഇക്കഴിഞ്ഞ മേയ് 20ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയാണ് ഏക്കാലത്തെയും ഉയര്‍ന്ന വില.
അന്താരാഷ്ട്ര വിലയ്ക്കൊപ്പമാണ് കേരളത്തിലും സ്വര്‍ണ വില കുതിച്ചുയര്‍ന്നത്. ഇന്നൊരു പവന് സ്വര്‍ണത്തിന്റെ വില 54,120 രൂപ. ഇതോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ്, മിനിമം 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 58,584 രൂപ കൊടുത്താലേ ഇന്ന് ഒരു പവന് ആഭരണം കടയില്‍ നിന്ന് വാങ്ങാനാകൂ.
STORY HIGHLIGHTS:Gold prices soared