GulfTravelU A E

ദുബൈയിലെ റോഡുകള്‍ക്ക് ഇനി പൊതുജനങ്ങള്‍ക്കും പേര് നിർദേശിക്കാം

ദുബൈയിലെ റോഡുകള്‍ക്ക് ഇനി പൊതുജനങ്ങള്‍ക്കും പേര് നിർദേശിക്കാം. ഇതിനായി ദുബൈ മുനിസിപ്പാലിറ്റിക്ക് കീഴിലെ റോഡ് നേയിമിങ് കമ്മിറ്റി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം പുറത്തിറക്കി.

ദുബൈയിലെ റോഡുകള്‍ക്ക് നാടിന്റെ ചരിത്രം, നാഗരികത, സാഹിത്യം, പ്രകൃതി എന്നിവയുമായി ബന്ധപ്പെട്ട പേരുകള്‍ നിർദേശിക്കാൻ സൗകര്യമൊരുക്കാനാണ് ദുബൈ മുനിസിപ്പാലിറ്റി പുതിയ പദ്ധതി ആവിഷ്‌കരിച്ചത്.



roadnsaming.ae എന്ന വെബ്‌സൈറ്റിലൂടെ ജനങ്ങള്‍ക്ക് പേരുകള്‍ നിർദേശിക്കാം. ഓരോ പ്രദേശത്തെ റോഡിനും നല്‍കാൻ കഴിയുന്ന പേരുകളെ പ്രത്യേകം തരം തിരിച്ചിടിട്ടുണ്ട്. കല, സംസ്‌കാരം, അറബി കവിതകള്‍ എന്നിവയുമായി ബന്ധപ്പെട്ട പേരുകള്‍ക്കൊപ്പം അറബിക്, ഇസ്ലാമിക രൂപകല്പന, വാസ്തുവിദ്യ എന്നിവയുമായി ബന്ധപ്പെട്ട പേരുകളും ഇതില്‍ ഉള്‍പ്പെടും.

ചെടികള്‍, പൂവുകള്‍, കാട്ടു ചെടികള്‍, പ്രകൃതി പ്രതിഭാസങ്ങള്‍, കടല്‍ പക്ഷികള്‍, കൂടാതെ കപ്പലുകള്‍, നാവിക ഉപകരണങ്ങള്‍, മത്സ്യബന്ധനം, കാറ്റ്, മഴ, പരിസ്ഥിതിക സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട പേരുകളും സ്വീകരിക്കും. പുതുതായി നിർമിക്കുന്ന റോഡുകള്‍ക്കും തെരുവുകള്‍ക്കുമാണ് ലഭിക്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തില്‍ പേര് നല്‍കുക.

STORY HIGHLIGHTS:The public can now name the roads in Dubai

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker