ഡല്ഹി∙ ലോക്സഭയില് പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് ചിത്രം നല്കുന്നതെന്നു പറഞ്ഞാണു രാഹുല് ശിവന്റെ ചിത്രം ഉയർത്തിയത്.
പ്രതിപക്ഷം ആരെയും ഭയപ്പെടുന്നില്ലെന്നും സത്യമാണ് തങ്ങളുടെ ആയുധമെന്നും രാഹുല് പറഞ്ഞു. ഗുരു നാനാക്കിന്റെ ചിത്രവും ഇസ്ലാം മത ചിഹ്നവും രാഹുല് ലോക്സഭയില് പ്രദർശിപ്പിച്ചു. അതേസമയം, പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയതിനെ സ്പീക്കർ എതിർത്തു.
കൂടാതെ ശിവന്റെ അഭയമുദ്രയാണ് കോണ്ഗ്രസിന്റെ ചിഹ്നമെന്ന് പറഞ്ഞ രാഹുല് ദെെവവുമായി പ്രധാനമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പരിഹസിക്കുകയും ചെയ്തു. ഗാന്ധിജിയെ ഉയർത്തെഴുന്നേല്പ്പിച്ചത് ഒരു സിനിമയാണെന്നാണ് മോദി പറഞ്ഞത്. ഇതിനെക്കാള് വലിയ അജ്തയുണ്ടോയെന്നും രാഹുല് ചോദിച്ചു.
ലോക്സഭയില് പരമശിവന്റെ ചിത്രം ഉയർത്തികാട്ടിയാണ് രാഹുല് പ്രസംഗിച്ചത്. ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് ഈ ചിത്രം നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുല് ശിവന്റെ ചിത്രം ഉയർത്തിയത് സ്പീക്കർ എതിർത്തു. ഗുരു നാനക്കിന്റെയും ചിത്രം രാഹുല് ഉയർത്തിയിരുന്നു. ‘ഇന്ത്യ’ എന്ന ആശയത്തെ ആക്രമിക്കുന്നുവെന്നും രാഹുല് ലോക്സഭയില് പറഞ്ഞു. ബിജെപിയുടെ ആശയത്തെ എതിർക്കുന്നവരെ മുഴുവൻ ആക്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
STORY HIGHLIGHTS:Leader of Opposition Rahul Gandhi displayed Lord Shiva’s picture in Lok Sabha.