ബിഎംഡബ്ല്യു പുതിയ കാറുകളും, ഇരുചക്രവാഹനങ്ങളും ജൂലൈ 24ന് പുറത്തിറക്കും
ഡൽഹി:ജർമ്മനിയിലെ ആഡംബര കാർ കമ്ബനിയായ ബിഎംഡബ്ല്യുവിന്റെ പുതിയ മൂന്ന് കാർ ബ്രാൻഡുകള്‍ ഈ മാസം ഇന്ത്യൻ വിപണിയിലെത്തും.
മിനി കൂപ്പർ എസ്, മിനി കണ്‍ട്രിമാൻ ഇലക്‌ട്രിക്, ലോംഗ്-വീല്‍ബേസ് (LWB) വേരിയന്റിലുള്ള 5 സീരീസുമാണ് പുതുതായി അവതരിപ്പിക്കുന്നത്.
മിനി കൂപ്പർ എസ്
ഐ. സി. ഇ വേരിയന്റില്‍ പുതിയ തലമുറ കൂപ്പർ S ഹാച്ച്‌ബാക്കാണ് കൂപ്പർ എസ് മിനിയുടെ ക്ലാസിക് ഡിസൈൻ ഘടകങ്ങള്‍ നിലനിർത്തി അവതരിപ്പിക്കുന്നത്.
204 bhp കരുത്തും 300 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന നവീകരിച്ച 2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോ-പെട്രോള്‍ എഞ്ചിനാണ് പുതിയ കൂപ്പർ എസിന്റെ കരുത്ത്.
വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകള്‍, വലുപ്പമുള്ള അഷ്ടഭുജ ഷേപ്പിലെ ഫ്രണ്ട് ഗ്രില്‍, ത്രികോണ ടെയില്‍-ലാമ്ബുകള്‍ എന്നിവയുണ്ട്.
അകത്ത് 9.4 ഇഞ്ച് വൃത്താകൃതിയിലുള്ള ഒ.എല്‍.ഇ.ഡി ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനുണ്ടാകും. പുതിയ കൂപ്പർ എസിന് 42.70 ലക്ഷം രൂപയാണ് (എക്സ് ഷോറൂം) വില.
5 സീരീസ് എല്‍.ബി.ഡബ്ല്യു
മെഴ്സിഡസ് ബെൻസ് ഇ ക്ലാസ് എല്‍ബിഡബ്ല്യുവുമായി മത്സരിക്കുന്നതിനാണ് അധിക മികവോടെ ബി.എം.ഡബ്ല്യു 5 സീരീസ് എല്‍.ബി.ഡബ്ല്യു വിപണിയിലെത്തിക്കുന്നത്.
5,175 എംഎം നീളവും 1,900 എംഎം വീതിയും 1,520 എംഎം ഉയരവും 3,105 എംഎം വീല്‍ബേസുമാണ് വലിയ പ്രത്യേകത. 73.5 ലക്ഷം മുതല്‍ 78.9 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്.
മിനി കണ്‍ട്രിമാൻ ഇലക്‌ട്രിക്
പുതിയ തലമുറ കണ്‍ട്രിമാൻ ഇലക്‌ട്രിക് ബി.എം.ഡബ്ല്യു iX1-മായാണ് പ്ളാറ്റ്ഫോം പങ്കിടുന്നത്.. അന്താരാഷ്ട്രതലത്തില്‍, കണ്‍ട്രിമാൻ ഇലക്‌ട്രിക് രണ്ട് പവർട്രെയിൻ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.
സിംഗിള്‍-മോട്ടോർ, ഫ്രണ്ട്-വീല്‍-ഡ്രൈവ് പതിപ്പ് 204 bhp, 250 Nm, ഡ്യുവല്‍-മോട്ടോർ, ഓള്‍-വീല്‍-ഡ്രൈവ് പതിപ്പ് 313 bhp, 494 Nm. രണ്ട് വേരിയൻ്റുകളും 66.45 kWh ബാറ്ററിയാണ് നല്‍കുന്നത്.
സിംഗിള്‍ മോട്ടോറിന് 462 കിലോമീറ്ററും ഡ്യുവല്‍ മോട്ടോർ പതിപ്പുകള്‍ക്ക് 433 കിലോമീറ്ററും റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
നിലവില്‍ പെട്രോള്‍ മിനി കണ്‍ട്രിമാൻ 48.10 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ ഇന്ത്യയില്‍ ലഭ്യമാണ്. ഇലക്‌ട്രിക് പതിപ്പിന് വില കൂടും.
4. BMW CE 04
BMW Motorrad ജൂലൈ 24 ന് CE 04 ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കും, ജർമ്മൻ ബ്രാൻഡിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹനമായിരിക്കും ഇത്. 8.9 kWh ബാറ്ററിയിൽ നിന്ന് ഊർജം വലിച്ചെടുക്കുന്ന 15kW, സ്ഥിരമായ കാന്തം, ലിക്വിഡ്-കൂൾഡ് സിൻക്രണസ് ഇലക്ട്രിക് മോട്ടോർ എന്നിവ CE 04-ന് നൽകുന്നു. ഈ പവർട്രെയിനിന് ഒറ്റ ചാർജിൽ 130 കിലോമീറ്റർ പരമാവധി റേഞ്ച് നൽകുമെന്നും മണിക്കൂറിൽ 120 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നും പറയപ്പെടുന്നു.
യുഎസ്എയിൽ, ബിഎംഡബ്ല്യു സിഇ 04 ന് 12,430 യുഎസ് ഡോളറിന് (ഏകദേശം 10.38 ലക്ഷം രൂപ) വിൽക്കുന്നു. ഇതൊരു CBU ആയതിനാൽ, CE 04 സമാനമായ വിലയിൽ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, ഇത് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സ്‌കൂട്ടറാണ്.
STORY HIGHLIGHTS:BMW’s four new cars will be launched in the Indian market this month.