Life Style

പരുക്കേറ്റ രോഗിക്ക് നഷ്ടപരിഹാരം നിഷേധിച്ച ഇൻഷുറൻസ് കമ്പനിക്ക് മൂന്ന് ലക്ഷം രൂപ പിഴ

കൊച്ചി:അപകടത്തില്‍പ്പെട്ട രോഗിക്ക് ഹെല്‍ത്ത് ഇൻഷുറൻസ് നിഷേധിച്ചുവെന്ന പരാതിയില്‍ നടപടിയുമായി ഉപഭോക്തൃ തർക്ക പരിഹാര കോടതി.

മനോരോഗം മൂലം വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്നും ചാടിയത് ആണെന്നും ഇത്തരത്തിലുള്ള അപകടത്തിന് ഇൻഷൂറൻസ് പരിരക്ഷ നല്‍കാനാവില്ലെന്നുമുള്ള സ്റ്റാർ ഹെല്‍ത്തിന്‍റെ നിലപാട് നിരാകരിച്ചു കൊണ്ട് 3.21 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു.

സ്റ്റാർ ഹെല്‍ത്ത് ഇൻഷുറൻസ് കമ്ബനിക്കെതിരെ ആലപ്പുഴ സ്വദേശി സമർപ്പിച്ച പരാതിയിലാണ് ഉപഭോക്തൃതർക്ക പരിഹാര കോടതിയുടെ ഉത്തരവ്.

വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്നും വീണ് പരാതിക്കാരന്‍റെ മകള്‍ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സക്ക് വിധേയയായിരുന്നു. ഇതേ തുടർന്ന്, സ്റ്റാർ ഹെല്‍ത്തിന്‍റെ ഫാമിലി ഹെല്‍ത്ത് ഒപ്റ്റിമ ഇൻഷൂറൻസ് പോളിസി പ്രകാരമുള്ള ഇൻഷൂറൻസ് ക്ലെയിം നിരസിച്ച നടപടിയാണ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്.

ആശുപത്രി രേഖകള്‍ പ്രകാരം ആറ് വർഷമായി മനോരോഗത്തിന് ചികില്‍സ തേടിയിരുന്നുവെന്നും അതുമൂലമുള്ള പരിക്കുകള്‍ “അപകടം ” എന്നതിന്‍റെ പരിധിയില്‍ വരില്ലെന്നുമുള്ള കാരണം പറഞ്ഞ് ഇൻഷൂറൻസ് കമ്ബനി ക്ലെയിം നിരസിച്ചു.

എന്നാല്‍, വീട്ടിലെ ബാല്‍ക്കണിയിലെ വെള്ളത്തില്‍ തെന്നി വീണാണ് മകള്‍ക്ക് പരുക്കേറ്റതെന്ന് പരാതിയില്‍ പറയുന്നു. മനോരോഗം മൂലമാണ് പരിക്കു പറ്റിയതെന്ന് തെളിയിക്കാൻ ഇൻഷുറൻസ് കമ്ബനിക്ക് കഴിയാത്ത സാഹചര്യത്തില്‍ അപകടത്തിന് ലഭിക്കേണ്ട ഇൻഷുറൻസ് തുക ലഭിക്കാൻ പരാതിക്കാർക്ക് അവകാശമുണ്ടെന്ന് ഡി ബി .ബിനു പ്രസിഡന്‍റും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി വ്യക്തമാക്കി.

രണ്ടര ലക്ഷം രൂപ ഇൻഷുറൻസ് തുകയും അമ്ബതിനായിരം രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും ഒരു മാസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് എതിർകക്ഷിക്ക് കോടതി നിർദ്ദേശം നല്‍കി. പരാതിക്കാർക്കു വേണ്ടി അഡ്വ. പോള്‍ കുര്യാക്കോസ് കെ. ഹാജരായി.

STORY HIGHLIGHTS:Insurance company fined Rs 3 lakh for denying compensation to injured patient

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker