IndiaNews

വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകർന്നുവീണ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ ധനസഹായം നല്‍കും.

ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകർന്നുവീണ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ ധനസഹായം നല്‍കും.

പരിക്കേറ്റവർക്ക് മൂന്നുലക്ഷം രൂപ വീതവും നല്‍കും.

അപകടസ്ഥലം സന്ദർശിച്ച ശേഷം വ്യോമയാനവകുപ്പു മന്ത്രി രാം മോഹൻ നായിഡു കിഞ്ചാരാപുവാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ടെർമിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരുഭാഗം തകർന്നുവീണത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും ആറുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി വിമാനത്താവളത്തിലും രാജ്യത്തെ മറ്റ് വിമാനത്തവളങ്ങളിലും പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. അപകടത്തിന് വഴിതെളിച്ച സാങ്കേതിക കാരണങ്ങള്‍ അന്വേഷണത്തിന് ശേഷമേ കണ്ടെത്താനാകുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

STORY HIGHLIGHTS:20 lakhs will be given to the family of the deceased in the airport roof collapse accident.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker