Job

മില്‍മയില്‍ ഒഴിവുകള്‍ പരീക്ഷയില്ലാതെ ജോലി നേടാം

മിൽമയിൽ ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, എംഐഎസ് സെയില്‍സ് അനലിസ്റ്റ് തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

താത്കാലിക നിയമനമാണ്.

ഒഴിവുകള്‍, യോഗ്യത, ശമ്ബളം തുടങ്ങിയ വിവരങ്ങള്‍ അറിയാം.

ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്-1 ഒഴിവ്
യോഗ്യത-മാർക്കറ്റിംഗില്‍ എംബിഎ, അല്ലെങ്കില്‍എക്സ്പോർട്ട് മാനേജ്മെന്റില്‍ ഡിപ്ലോമ. ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ് ആയി കുറഞ്ഞത് 3 വർഷത്തെ പരിചയം അല്ലെങ്കില്‍ ഏതെങ്കിലും എഫ്‌എംസിജിയില്‍ ക്ലയന്റ് ഫേസിംഗ് റോള്‍. 40 വയസാണ് ഉയർന്ന പ്രായപരിധി. ശമ്ബളം-30,000

ഡിജിറ്റല്‍ മാർക്കറ്റിങ് എക്സിക്യൂട്ടീവ്- 1 ഒഴിവ്-ഡിജിറ്റല്‍ മാർക്കറ്റിംഗില്‍ എംബിഎ അല്ലെങ്കില്‍ ഡിജിറ്റല്‍ ടെക്നോളജിയില്‍ ബിഎസ്സി.ഡിജിറ്റല്‍ മാർക്കറ്റിംഗ് അല്ലെങ്കില്‍ എസ്‌ഇഒ/എസ്‌ഇഎം, ഗൂഗിള്‍ അനലിറ്റിക്സ് എന്നിവയിലുള്ള പ്രവൃത്തിപരിചയം. ഉയർന്ന പ്രായപരിധി -40 വയസ്. 25,000 രൂപയാണ് ശമ്ബളം.

എംഐഎസ് സെയില്‍സ് അസിസ്റ്റന്റ്-1 ഒഴിവ്- ഡാറ്റ അനാലിസിസില്‍ ഡിഗ്രി അല്ലെങ്കില്‍ പിജി ഡിപ്ലോമ. കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം.ശമ്ബളം 20,000 രൂപ. അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 25. വിശദവിവരങ്ങള്‍ക്ക്-

-https://cmd.kerala.gov.in/recruitment/recruitment-to-various-posts-at-kerala-cooperative-milk-marketing-federation/

STORY HIGHLIGHTS:Vacancies in Milma can get job without exam Salary up to 30,000 rupees

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker