Job

എയർപോർട്ട് ജോലി സ്വപ്‌നം കാണുന്നവർക്ക് സുവർണാവസരം.

പത്താം ക്ളാസ് യോഗ്യതയുള്ളവര്‍ക്ക് എയര്‍പോര്‍ട്ടില്‍ ജോലി നേടാം; പരീക്ഷയില്ല, 75,000 രൂപവരെ ശമ്ബളം

എയർപോർട്ട് ജോലി സ്വപ്‌നം കാണുന്നവർക്ക് സുവർണാവസരം. എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡിന്റെ (എഐഎഎസ്‌എല്‍) കീഴിലാണ് ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആകെ 3256 ഒഴിവുകളാണുള്ളത്.

ടെർമിനല്‍ മാനേജർ-3, ഡെപ്യൂട്ടി ടെർമിനല്‍ മാനേജർ-9, ഡ്യൂട്ടി മാനേജർ 30, ഡ്യൂട്ടി ഓഫീസർ-61, ജൂനിയർ ഓഫീസർ-101, റാമ്ബ് മാനേജർ-2, ഡെപ്യൂട്ടി റാമ്ബ് മാനേജർ-6, പാരാമെഡിക്കല്‍ കം കസ്റ്റമർ സർ‌വീസ് എക്‌സിക്യൂട്ടീവ്- 3, റാമ്ബ് സർവീസ് എക്‌സിക്യൂട്ടീവ്- 406, യൂട്ടിലിറ്റി ഏജന്റ്-22 തുടങ്ങിയവയാണ് ഒഴിവുകള്‍. പത്താം ക്ളാസ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്.

ടെർമിനല്‍ മാനേജർ-75,000 രൂപ, ഡെപ്യൂട്ടി ടെർമിനല്‍ മാനേജർ-60,000 രൂപ, ഡെപ്യൂട്ടി മാനേജർ പാസഞ്ചർ-45,000, ഡ്യൂട്ടി ഓഫീസർ പാസഞ്ചർ-32,200 രൂപ, ജൂനിയർ ഓഫീസർ കസ്റ്റമർ സർവീസ് 29, 760 എന്നിങ്ങനെയാണ് ശമ്ബളം.

ജൂലായ് 12 ആണ് ഓണ്‍ലൈനായി അപേക്ഷ നല്‍കാനുള്ള അവസാന തീയതി. ഓരോ തസ്‌തികകളുടെയും യോഗ്യത, ഒഴിവുകളുടെ എണ്ണം, അഭിമുഖം നടക്കുന്ന ദിവസം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങള്‍ക്ക് https://www.aiasl.in/Recruitment എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

STORY HIGHLIGHTS:Golden opportunity for airport job dreamers.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker