Business

ആപ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങാൻ പുതിയ ലോൺ പദ്ധതി അവതരിപ്പിക്കുന്നു

ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ പലിശ രഹിത വായ്പയിലൂടെ ഇൻസ്റ്റാള്‍മെൻറായി വാങ്ങാൻ കഴിയുന്ന ആപ്പിള്‍ പേ ലേറ്റർ സംവിധാനം കമ്ബനി നിർത്തലാക്കി.

പകരം ഉല്‍പ്പന്നം വാങ്ങുന്നവർക്കായി പുതിയ ലോണ്‍ പദ്ധതി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്ബനി.

ഉല്‍പ്പന്നങ്ങള്‍ വാങ്ങി നിശ്ചിത സമയത്തിന് ശേഷം പണമടയ്ക്കാൻ അനുവദിച്ചിരുന്ന ആപ്പിള്‍ പേ ലേറ്റർ ഫീച്ചർ ആണ് യുഎസില്‍ കമ്ബനി നിർത്തലാക്കിയത്.

ആപ്പിള്‍ പേ ലേറ്റ‍ർ സംവിധാനം ഉപയോഗിച്ച്‌ ഏകദേശം 83,000 രൂപ വരെ വിലയുള്ള ഏത് ആപ്പിള്‍ ഉല്‍പ്പന്നവും പലിശ ഇല്ലാതെ തവണകളായി പണം അടച്ച്‌ വാങ്ങാൻ ആകുമായിരുന്നു.

തുക മുഴുവൻ ഒറ്റയടിക്ക് നല്‍കാൻ ഇല്ലാത്തവർക്കും തവണകളായി അടച്ച്‌ ആപ്പിള്‍ ഉല്‍പ്പന്നം വാങ്ങാവുന്ന രീതി ഉപഭോക്താക്കള്‍ക്കും ഗുണകരമായിരുന്നു. എ‌ന്നാല്‍ കാരണം വ്യക്തമാക്കാതെയാണ് അപ്രതീക്ഷിതമായി ഈ സ്കീം ആപ്പിള്‍ നിർത്തലാക്കുന്നത്.

പകരം ലോകമെമ്ബാടും പുതിയ ഇഎംഐ ഓപ്ഷനിലെ ലോണ്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച്‌ കമ്ബനി സൂചന നല്‍കിയിട്ടുണ്ട്. ഈ വർഷമവസാനം മുതല്‍, ലോകമെമ്ബാടുമുള്ള ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ പേ വാലറ്റ് ഉപയോഗിച്ച്‌ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലൂടെ ലോണ്‍ എടുക്കാനാകും.

ആഗോള വ്യാപകമായി ആണ് പുതിയ ലോണ്‍ ഓഫർ അവതരിപ്പിക്കുന്നത്.

ലോണ്‍ കൂടുതല്‍ ഉപഭോക്താക്കള്‍ക്ക്
ആപ്പിള്‍ കഴിഞ്ഞ വർഷമാണ് യുഎസില്‍ പേ ലേറ്റർ പ്രോഗ്രാം അവതരിപ്പിച്ചത്. ആദ്യമായി ആപ്പിള്‍ തന്നെ പുതിയ സബ്സിഡിയറി വഴി ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കുകയായിരുന്നു.

എന്നാല്‍ ഈ സേവനത്തിനായി ഗോള്‍ഡ്മാൻ സാക്ക്സ് ,മാസ്റ്റർകാർഡ് എന്നിവയെ ആപ്പിള്‍ ആശ്രയിക്കുകയായിരുന്നു.

പുതിയ സേവനങ്ങള്‍ ആപ്പിള്‍ പേ പ്ലാറ്റ്‌ഫോം വഴി ആഗോളതലത്തില്‍ ലഭ്യമാകും. ആപ്പിളിൻെറ ലോണുകളുള്ള ഉപയോക്താക്കള്‍ക്ക് വാലറ്റ് ആപ്പിനുള്ളില്‍ അവ കൈകാര്യം ചെയ്യാൻ ആകും.

“ആപ്പിള്‍ പേ ഉപയോഗിച്ച്‌ ഉപയോക്താക്കള്‍ക്ക് എളുപ്പവും സുരക്ഷിതവുമായ പേയ്‌മെൻ്റ് ഓപ്‌ഷനുകള്‍ ലഭ്യമാക്കുമെന്ന് കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്.

ആപ്പിള്‍ പേയുമായി സഹകരിച്ച്‌ ലോകമെമ്ബാടുമുള്ള ഉപയോക്താക്കള്‍ക്ക് ലോണ്‍ ലഭ്യമാക്കും.

STORY HIGHLIGHTS:Introducing a new loan scheme to buy Apple products

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker