KeralaNews

മദ്യലഹരിയില്‍ ജേഷ്ഠൻ അനിയനെ കുത്തിക്കൊന്നു.

ആലപ്പുഴ: കായംകുളത്ത് മദ്യലഹരിയില്‍ ജേഷ്ഠൻ അനിയനെ കുത്തിക്കൊന്നു. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയില്‍ സാദിഖ് (38) ആണ്‌ മരിച്ചത്.

ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ഷാജഹാൻ ആണ് അനിയൻ സാദിഖിനെ കുത്തിയത്. മദ്യലഹരിയിലെത്തിയ ഷാജഹാനും അനിയനും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രകോപിതനായ ഷാജഹാൻ അനിയനെ കത്തികൊണ്ട് കുത്തുകയായിരുന്നു.

ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ മരിച്ചു. ഷാജഹാനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികായണെന്ന് പൊലീസ് അറിയിച്ചു.

STORY HIGHLIGHTS:Jesthan stabbed his brother to death while drunk.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker