Businesssharemarket

ക്രിപ്റ്റോ വിപണി ബിറ്റ്കോയിൻഡിമാൻഡ് ‌വർധിക്കുന്നു

സമീപ കാലത്ത് ബിറ്റ് കോയിനിൽ ഉണ്ടായ റാലി ശ്രദ്ധേയമാണ്. റെക്കോർഡ് ഉയരത്തി നു സമീപത്തേക്കാണ് കുതിപ്പുണ്ടായത്. കഴിഞ്ഞ വർഷം വലിയ മൂവ്‌മെന്റുകൾ നടക്കാതിരുന്ന ക്രിപ്റ്റോ വിപണികളിലും ഇത് ഊർജ്ജം പകർന്നിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച്ച, വലിയ തുകയ്ക്ക് Robinhood Markets Inc എന്ന കമ്പനി ക്രിപ്റ്റോ എക്സ‌്‌ചേഞ്ചായ ബിറ്റ്സ്റ്റാമ്പ് ഏറ്റെടുത്തതാണ് ഇപ്പോഴത്തെ കുതിപ്പിന് കാരണം.

ക്രിപ്റ്റോ വിപണികളിൽ പൊതുവെ ഗതകാല ബുള്ളിഷ് ട്രെൻഡിൻ്റെ സൂചനകൾ ശക്തമാണ്. സെബിബ്രിറ്റികൾ വീണ്ടും ക്രിപ് റ്റോയ്ക്ക് നൽകുന്ന പ്രൊമോഷൻ, പുതിയ ടോക്കണുകളുടെ ക്രിയേഷൻ തുടങ്ങിയവ വിപണിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

കഴിഞ്ഞ വാരത്തിൽ ബിറ്റ് കോയിൻ 2.5% നേട്ടമാണുണ്ടാക്കിയത്.

ഇത്തരത്തിൽ സർവ്വകാല ഉയരമായ 73,798 ഡോളർ നിലവാ രത്തിന് സമീപമെത്തി. ഈ വർഷം മാത്രം ബിറ്റ് കോയിൻ 70% ഉയർച്ചയാണ് നേടിയി രിക്കുന്നത്.

വില വർധിക്കുന്നത്, കഴിഞ്ഞ കാലങ്ങളിലെ തകർച്ച മറക്കാൻ നിക്ഷേപകരെ സഹാ യിക്കുമെന്നാണ് വിപണി വിദഗ്ധർ വില യിരുത്തുന്നത്. ക്രിപ്റ്റോ എക്സ‌്‌ചേഞ്ചായ FIX, വായ്പാ സ്ഥാപനമായ സെൽഷ്യസ് തുടങ്ങിയവ പാപ്പരായതും, വിപണിയിലെ തിരിമറികളുമെല്ലാം ഇത്തരത്തിൽ വിസ്മൃതിയിലേക്ക് പോകുമെന്നാണ് ചൂണ്ടിക്കാട്ട പ്പെടുന്നത്.

നിക്ഷേപകർക്ക് ഹ്രസ്വകാല ഓർമശക്തിയാണ് ഉള്ളതെന്ന് ഡ്യൂക് സർവ്വകലാശാലയിലെ ഫിനാൻസ് വിഭാഗം പ്രൊഫസർ കാംപ്ബെൽ ഹാർവി പറയുന്നു.

വിപണി വികാരം ബുള്ളിഷായി ഉയർന്നു നിൽക്കുമ്പോൾ നല്ല വാർത്തകൾക്ക് നിക്ഷേപകർ പ്രാധാന്യം നൽകും. ഇതോടൊപ്പം കഴിഞ്ഞ കാലങ്ങളിലെ മോശം വാർത്തകൾ അവ ഗണിക്കുകയും ചെയ്യുമെന്നും അദ്ദേഹം വിലയിരുത്തുന്നു.

കഴിഞ്ഞ വ്യാഴാഴ്ച്ച വരെ തുടർച്ചയായ 18 ദിവസങ്ങളിൽ യു.എസ് ബിറ്റ് കോയിൻ ഇടിഎഫിലേക്ക് ഫണ്ടുകൾ കൂടുതലായി എത്തിക്കൊണ്ടിരുന്നു. ബ്ലൂംബർഗ് ഡാറ്റ പ്ര കാരം ഏകദേശം ഒരു ഡസൻ പ്രൊഡക്ടുക ളുടെ നെറ്റ് സബ്സ്ക്രിപ്ഷൻ 15.6 ബില്യൺ ഡോളർ നിലവാരത്തിലാണ്.

കഴിഞ്ഞ ജനുവരിയിൽ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് കമ്മീഷൻ, ബിറ്റ് കോയിനിൽ നേരിട്ട് നിക്ഷേപം നടത്താൻ ഇ.ടി.എഫുക ളെ അനുവദിച്ചിരുന്നു. ഇതാണ് ബിറ്റ് കോ യിന്റെ ഡിമാൻഡ് ഉയർന്നു നിൽക്കാനുള്ള മറ്റൊരു പ്രധാന കാരണം.

STORY HIGHLIGHTS:Bitcoin demand increases as crypto market returns to past glory

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker