തേരി മേരി എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി

ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഒരു ചിത്രമാണ് ‘തേരി മേരി’.
തേരി മേരി എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ആരതി ഗായത്രി ദേവിയാണ്. തേരി മേരിയുടെ ചിത്രീകരണം പൂര്‍ത്തിയായിയെന്നാണ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്.
വര്‍ക്കലയിലെ ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ കഥ അതീവ ഹൃദ്യമായി അവതരിപ്പിക്കുന്ന ഒരു ചിത്രമാണ് തേരി മേരി.
ശ്രീരംഗസുധയും അന്നാ രേഷ്മ രാജനുമാണ് ചിത്രത്തിലെ നായികമാര്‍. ഇര്‍ഷാദ് അലി, സോഹന്‍ സീനുലാലും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഛായാഗ്രാഹണം ബിബിന്‍ ബാലകൃഷ്ണനാണ് നിര്‍വഹിക്കുന്നത്.
തേരി മേരി എന്ന ചിത്രത്തിന്റെ സംഗീതം കൈലാസ് മേനോനാണ്. തേരി മേരി നിര്‍മിക്കുന്നത് ടെക്‌സാസ് ഫിലിം ഫാക്ടറിയാണ്. തേരി മേരി എന്ന ചിത്രത്തിന്റെ തിരക്കഥയും ആരതി ഗായത്രി ദേവി ആണ്.
യുവാക്കളുടെ കാഴ്ചപ്പാടുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകളും ആകാംക്ഷയുണ്ടാക്കുന്നു. കലാസംവിധാനം സാബുറാം നിര്‍വഹിക്കുന്ന പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.
STORY HIGHLIGHTS:The shooting of the film Teri Meri has been completed