തിയറ്റര്- ദി മിത്ത് ഓഫ് റിയാലിറ്റി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

അന്താരാഷ്ട്ര- ദേശീയ പുരസ്ക്കാരങ്ങള് നേടിയ ബിരായാണിക്ക് ശേഷം റിമ കല്ലിങ്കലിനെ നായികയാക്കി സജിന് ബാബുവിന്റെ പുതിയ സിനിമ വരുന്നു. ‘തിയറ്റര്- ദി മിത്ത് ഓഫ് റിയാലിറ്റി’ എന്നാണ് ചിത്രത്തിന്റെ പേര്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. അന്ജന- വാര്സിന്റെ ബാനറില് അന്ജന ഫിലിപ്പും വി.എ ശ്രീകുമാറും ചേര്ന്നാണ് ചിത്രം നിര്മ്മിക്കുന്നത്. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിച്ച ‘തെക്ക് വടക്ക്’ സിനിമയ്ക്കു ശേഷം അന്ജന- വാര്സ് നിര്മ്മിക്കുന്ന സിനിമയാണിത്.
സിനിമയുടെ ചിത്രീകരണം വര്ക്കലയിലും പരിസരങ്ങളിലുമായി പൂര്ത്തിയായി. സജിന് ബാബു തന്നെയാണ് സിനിമയുടെ രചനയും നിര്വഹിച്ചിരിക്കുന്നത്.
കനി കുസൃതിക്ക് മികച്ച നടിക്കുള്ള മോസ്കോ ഫിലിം ഫെസ്റ്റിവല് അവാര്ഡ്, സംസ്ഥാന പുരസ്കാരം, ഫിലിം ഫെയര് അവാര്ഡ് തുടങ്ങിയവ നേടിക്കൊടുത്ത സജിന് ബാബുവിന്റെ ബിരിയാണി സിനിമ ലോക ശ്രദ്ധ ഏറെ നേടിയിരുന്നു.
സരസ ബാലുശ്ശേരി, ഡൈന് ഡേവിഡ്, പ്രമോദ് വെളിയനാട്, കൃഷ്ണന് ബാലകൃഷ്ണന്, മേഘ രാജന്, ആന് സലിം, ബാലാജി ശര്മ, ഡി. രഘൂത്തമന്, അഖില് കവലയൂര്, അപര്ണ സെന്, ലക്ഷ്മി പത്മ, മീന രാജന്, ആര്ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രന്, അശ്വതി, അരുണ് സോള്, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് അഭിനേതാക്കള്.
STORY HIGHLIGHTS:The first look poster of the movie The Myth of Reality has been released