Business

എസ്‌ബിഐ ലോണ്‍ വ്യവസ്ഥകളില്‍  പ്രാധനം മാറ്റം

ഡൽഹി :ഏറ്റവും വലിയ വായ്പാ വിതരണക്കാരായ എസ്‌ബിഐ ലോണ്‍ വ്യവസ്ഥകളില്‍ ഒരു പ്രാധനം മാറ്റം  കൊണ്ടുവരികയാണ്.

വായ്പ കൈകാര്യം ചെയ്യുമ്ബോള്‍ സ‍ർക്കാർ ഇടപെടലും ആർബിഐ നിർദേശവും ഒക്കെ മൂലം ബാങ്കിനുണ്ടാകുന്ന ഭാരം വായ്പക്കാ‍ർക്ക് കൈമാറുന്ന തരത്തിലെ മാറ്റമാണ് കൊണ്ടുവരുന്നത്.

ലോണ്‍ എടുക്കുന്നയാളുടെ വായ്പാ ചെലവുകള്‍ ഉയരാൻ ഇത് കാരണമാകുമെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഇൻഫ്രാസ്ട്രക്ട‍ർ, റിയല്‍ എസ്റ്റേറ്റ് രംഗത്തെ പുതിയ ലോണുകള്‍ക്ക് ഇത് ബാധകമാകും.

എസ്ബിഐയുടെ ലോണ്‍ ഡോക്യുമെൻ്റുകളിലെ പുതിയ ക്ലോസ് അനുസരിച്ച്‌ ബാങ്കിന് വായ്പകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കേണ്ടി വന്നാല്‍ ലോണ്‍ എടുക്കുന്നയാളുകള്‍ക്ക് വരുന്ന ചെലവുകളും വർധിപ്പിക്കും.

അതായത് ഒരു നിശ്ചിത നിരക്കില്‍ ആണ് വായ്പ എടുക്കുന്നതെങ്കില്‍ പോലും പിന്നീട് ഇക്കാരണത്താല്‍ ബാങ്കിന് പലിശ നിരക്ക് ഉയർത്താൻ കഴിയുമെന്ന് സാരം.

ആർബിഐയുടെ കരട് രേഖയില്‍ ഇൻഫ്രാസ്ട്രക്ചർ രംഗത്തെ ലോണുകള്‍ക്കായി ഒട്ടേറെ പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അടിസ്ഥാന സൗകര്യ വികസനത്തിനും വാണിജ്യ റിയല്‍ എസ്റ്റേറ്റ് പ്രോജക്‌റ്റുകള്‍ക്കും വേണ്ടി ബാങ്കുകള്‍ അഞ്ചു ശതമാനം വരെ തുക നീക്കിവെക്കണമെന്ന് ഈ മാസം ആദ്യം ആർബിഐ വിവിധ ബാങ്കുകളോട് നിർദ്ദേശിച്ചിരുന്നു.

ഇതേ തുടർന്നാണ് ഈ രംഗത്ത് ലോണ്‍ അനുവദിക്കുന്നതിന് എസ്ബിഐ പുതിയ വ്യവസ്ഥകളും കൊണ്ടുവന്നിരിക്കുന്നത്.

നിലവിലെ വ്യവസ്ഥകള്‍ എന്താണ്?
നിലവില്‍, ബാങ്കുകള്‍ വാണിജ്യ റിയല്‍ എസ്റ്റേറ്റ് വായ്പകള്‍ക്കായി ഒരു ശതമാനം തുകയാണ് നീക്കി വക്കുന്നത്. റെസിഡൻഷ്യല്‍ പ്രോജക്റ്റുകള്‍ക്ക് 0.75 ശതമാനം തുകയും. മറ്റ് വായ്പകള്‍ക്കായി 0.40 ശതമാനം നീക്കിവയ്ക്കുന്നു.

അതേസമയം അടിസ്ഥാന സൗകര്യ പദ്ധതികളില്‍ മാത്രം നിക്ഷേപം നടത്തുന്നത് മറ്റ് കമ്ബനികളെ നിരുത്സാഹപ്പെടുത്തുമെന്നും ഇളവ് വേണമെന്നും എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ആർബിഐയോട് ആവശ്യപ്പെടുന്നു.

പുതിയ നിയമങ്ങളില്‍ ഇളവ് നല്‍കിയില്ലെങ്കില്‍, എസ്ബിഐക്ക് ഏകദേശം 9,000 കോടി രൂപ അധികമായി ഇൻഫ്രാസ്ട്രക്ച‍ർ പ്രോജക്ടുകള്‍ക്കായി നീക്കിവെക്കേണ്ടി വരും.

STORY HIGHLIGHTS:Major change in SBI loan conditions

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker