മസ്കറ്റ്: സ്കൂൾ അവധിയും ഈദ് അവധിയും കണക്കാക്കി ഒട്ടനവധി പ്രവാസി മലയാളികൾ നാട്ടിലേക്ക് പോകുന്ന സമയമായ ഈ അവസരത്തിലാണ് വീണ്ടും ഇടിത്തിയുമായി എയർ ഇന്ത്യ എക്സ്പ്രസ് മുന്നോട്ട് വന്നിരിക്കുന്നത്.
ഒട്ടനവധി പ്രവാസി കുടുംബങ്ങൾ നാട്ടിലെ സ്കൂൾ അവധിക്ക് വന്ന് തിരിച്ചു പോകാനായി ടിക്കറ്റ് എടുത്തവരും നിരാശപ്പെടേണ്ടി വരും.
ഈ മാസം തന്നെ ഒട്ടനവധി ഫ്ലൈറ്റുകൾ ആണ് എയർ ഇന്ത്യ എക്സ്പ്രസ് ക്യാൻസൽ ചെയ്തിരിക്കുന്നത്.
മെയ് 29നും 31നും കോഴിക്കോട് നിന്നും മസ്കറ്റിലേക്കും തിരിച്ച് 30നും ജൂൺ ഒന്നിനും മസ്കറ്റിൽ നിന്നും കോഴിക്കോട്ടേക്കുള്ള പ്ലേറ്റുകളും, മെയ് 30ന് തിരുവനന്തപുരത്തുനിന്ന് മസ്കറ്റിലേക്കും തിരിച്ച് മസ്കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്കും, മെയ് 31ന് കണ്ണൂരിൽ നിന്ന് മസ്കറ്റിലേക്കും മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്കുള്ള ഫ്ലൈറ്റുകളും ക്യാൻസൽ ചെയ്തതായാണ് ട്രാവൽ ഏജൻസികൾക്ക് വിവരം ലഭിച്ചിരിക്കുന്നത്. അതുകൂടാതെ ജൂൺ മാസത്തിൽ ഒട്ടനവധി ഫ്ലൈറ്റുകൾ മെർജ് ചെയ്തതാതായും ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ആയതുകൊണ്ട് പ്രവാസികൾ ടിക്കറ്റ് എടുക്കുന്ന സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ടതും ഇനിയും ഏതെല്ലാം ഫ്ലൈറ്റുകൾ ക്യാൻസൽ ചെയ്യുമെന്ന് ട്രാവൽ ഏജൻറ് മാർക്കോ മറ്റും അറിയില്ല, എപ്പോൾ വേണമെങ്കിലും ക്യാൻസൽ ചെയ്തതായുള്ള വിവരം ലഭിക്കാം.
ഈ അവസാന സമയത്ത് ഇത്തരത്തിൽ ഉള്ള വിവരങ്ങൾ ലഭിക്കുമ്പോൾ മറ്റൊരു ഫ്ലൈറ്റ് തെരഞ്ഞെടുക്കുന്നതിനും എടുത്ത ടിക്കറ്റിന്റെ പൈസ തിരിച്ചു ലഭിക്കുന്നതിനും പ്രവാസികൾ വളരെ ബുദ്ധിമുട്ടേണ്ടിവരും.
STORY HIGHLIGHTS:Air India Express marches forward with a thud