Entertainment

അജിത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി

അജിത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. മാര്‍ക്ക് ആന്റണി എന്ന ചിത്രം ഒരുക്കിയ ആദിക് രവിചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിലെ നായികയായി ശ്രീലീലയെ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നു. നെറ്റ്ഫ്ലിക്സ് ഗുഡ് ബാഡ് അഗ്ലിയുടെ ഒടിടി റൈറ്റ്സ് വന്‍ തുകയ്ക്ക് നേടിയിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടും വന്നിരുന്നു.

ഇപ്പോഴിതാ ചിത്രത്തില്‍ അജിത്തിന്റെ ശമ്പളം സംബന്ധിച്ച വിവരങ്ങളും ചില തമിഴ് സൈറ്റുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. 162 കോടിയാണ് അജിത്ത് പുതിയ ചിത്രത്തിന് പ്രതിഫലം വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ പ്രധാന നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേര്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നാണ് വിവരം. അടുത്തവര്‍ഷത്തെ പൊങ്കലിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി.

STORY HIGHLIGHTS:Ajith Kumar’s upcoming movie is ‘Good Bad Ugly

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker