Entertainment

കരീന കപൂര്‍ നായികയായി എത്തിയ ചിത്രമാണ് ‘ക്രൂ’

കരീന കപൂര്‍ നായികയായി എത്തിയ ചിത്രമാണ് ‘ക്രൂ’. കൃതി സനോണും തബുവും കരീനയ്ക്കൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉണ്ട്.

സംവിധാനം നിര്‍വഹിച്ചത് രാജേഷ് കൃഷ്ണനാണ്. ആഗോളതലത്തില്‍ നിന്ന് മാത്രം 151.16 കോടി ക്രൂ നേടിയിട്ടുണ്ട്. ഇപ്പോള്‍ ചിത്രം ഒടിടിയിലും എത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മുതലാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്ത് തുടങ്ങിയത്. ദില്‍ജിത്ത് ദൊസാന്‍ഞ്ജും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്പോള്‍ തബു ഗീതാ സേത്തിയും കരീന കപൂര്‍ ജാസ്മിന്‍ കോലിയും കൃതി സനോണ്‍ ദിവ്യാ റാണയുമായിട്ടാണ് ക്രൂവില്‍ എത്തിയിരിക്കുന്നത്.

തങ്ങളുടെ ശമ്പളത്തിന് പുറമേ കൂടുതല്‍ പണം നേടാന്‍ ഒരു ഫ്ലൈറ്റിലെ ക്രൂവായ മൂന്ന് സ്ത്രീകള്‍ നടത്തുന്ന ചില ശ്രമങ്ങളും അതുണ്ടാക്കുന്ന പൊല്ലപ്പുകളുമാണ് ഈ കോമഡി ത്രില്ലറിന്റെ ഇതിവൃത്തം. കരീന കപൂര്‍ ഖാന്‍, തബു, കൃതി സനോണ്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ബാലാജി ടെലിഫിലിംസ്, അനില്‍ കപൂര്‍ ഫിലിം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് നെറ്റ്വര്‍ക്ക് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. 

രാജേഷ് എ കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദില്‍ജിത് ദോസഞ്ജ്, കപില്‍ ശര്‍മ്മ, രാജേഷ് ശര്‍മ്മ, സസ്വത ചാറ്റര്‍ജി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 1993 ല്‍ പുറത്തിറങ്ങിയ ഖല്‍ നായക് എന്ന ചിത്രത്തിലെ  ‘ചോളി കേ പീച്ചേ’ എന്ന ഹിറ്റ് ഗാനം ക്രൂവില്‍ റീമിക്സ് ചെയ്തിട്ടുണ്ട്. അബുദാബി മുംബൈ എന്നിവിടങ്ങളിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

STORY HIGHLIGHTS:’Crew’ is a film starring Kareena Kapoor as the heroine

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker