കൊച്ചി: എറണാകുളം പനമ്പിള്ളിനഗറിൽ
നവജാതശിശുവിൻ്റെ മൃതദേഹം നടുറോഡിൽ
കണ്ടെത്തിയ കേസിൽ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു .
സമീപത്തെ ഫ്ലാറ്റിലുള്ള ഒരു പുരുഷനേയും രണ്ട്
സ്ത്രീകളേയും ചോദ്യം ചെയ്യുകയാണ്. ഫ്ലാറ്റിലെ
ശുചിമുറിയിൽ രക്തക്കറ കണ്ടെത്തുകയും, ഇവിടെ വെച്ച് ആണ് പ്രസവം നടന്നത്.തുടർന്ന്
ഇവരെ പൊലീസ് ചോദ്യം ചെയ്യുകയുമായിരുന്നു.
കഴുത്തിൽ തുണികൊണ്ട് മുറുക്കി കൊലപ്പെടുത്തിയ ശേഷം പുറത്തേക്ക് വലിച്ചെറിഞ്ഞെന്ന് പ്രതികൾ പൊലീസിന് നൽകിയ മൊഴി.സമീപത്തെ മാലിന്യം നിറഞ്ഞ പറമ്പിലേക്ക് വലിച്ചെറിയുകയായിരുന്നു പ്രതികളുടെ ഉദ്ദേശം. എന്നാൽ മൃതദേഹം നടുറോഡിലാണ് വീണതെന്നും പൊലീസ് പറയുന്നു. മൃതദേഹം കണ്ടെത്തിയ റോഡിന്റെ സമീപത്തെ ഫ്ളാറ്റിലെ 5-സിയിൽ താമസിക്കുന്ന അഭയകുമാർ, ഭാര്യ,മകൾ എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.
സംഭവത്തിൽ പ്രതികളെ 24 മണിക്കൂറിനകം പിടിക്കൂടുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ മീഡിയവണിനോട് പറഞ്ഞു. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്നും കമ്മീഷണർ മീഡിയവണിനോട് പറഞ്ഞു. ഇന്ന് രാവിലെ 8. 20 ഓടെയാണ് പനമ്പിള്ളിനഗറിൽ നടുറോഡിൽ നവജാത ശിശുവിൻ്റെ മൃതദേഹം X കണ്ടെത്തിയത്.
STORY HIGHLIGHTS:The dead body of the newborn baby in the middle of the road
Three suspects were arrested in the case.