KeralaNews

വൻ സ്വർണ വേട്ട:56 ലക്ഷത്തിന്റെ സ്വർണം  തട്ടിയെടുക്കാൻ വിമാനത്താവളത്തിലെത്തിയ ക്രിമിനൽ സംഘo പിടിയിൽ.

മലപ്പുറം: 56 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ സ്വർണം കവർച്ച ചെയ്യാൻ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ആറു പേരടങ്ങുന്ന ക്രിമിനൽ സംഘവും പിടിയിൽ. വിമാനത്താവള പരിസരത്തുവെച്ചാണ് സംഘം പിടിയിലായത്.

ഇന്നലെയാണ് സംഭവം. ഖത്തറിൽനിന്നും എത്തുന്ന കുറ്റ്യാടി സ്വദേശിയായ ലബീബ് (19) എന്ന യാത്രക്കാരൻ അനധികൃതമായി സ്വർണം കടത്തികൊണ്ടു വരുന്നുണ്ടെന്നും ഇത് കവർച്ച ചെയ്യാൻ ക്രിമിനൽ സംഘം വിമാനത്താവള പരിസരത്തുണ്ടെന്നും മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. ശശിധരന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് വിമാനത്താവള പരിസരങ്ങളിൽ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു.

കണ്ണൂർ പാനൂർ സ്വദേശികളായ നിധിൻ (26),
അഖിലേഷ് (26), മുജീബ് എന്നിവരെയാണ്
പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇവരെ
വിശദമായി ചോദ്യം ചെയ്‌തപ്പോൾ,
വിമാനത്താവളത്തിന് പുറത്ത് മറ്റൊരു കാറിൽ
പാനൂർ സ്വദേശികളായ അജ്മൽ (36), മുനീർ
(34), നജീബ് (45), എന്നിവരുമുണ്ടെന്ന്
മനസ്സിലായി. ഈ സമയം കസ്റ്റംസ്
പരിശോധനയിൽ പിടിക്കപ്പെടാതെ
സ്വർണവുമായി വിമാനത്താവളത്തിന്
പുറത്തെത്തിയ കുറ്റ്യാടി സ്വദേശി ലബീബ്
പൊലീസ് പിടിയിലായി. ഇത് മനസ്സിലാക്കിയ
കവർച്ചാ സംഘത്തിലെ മൂന്ന് പേർ കാറിൽ
സ്ഥലംവിട്ടു. എന്നാൽ, പൊലീസ് ഇവരെ
പിന്തുടർന്ന് കണ്ണൂർ ചൊക്ലിയിൽവെച്ച് അറസ്റ്റ്
ചെയ്തു.

കുറ്റ്യാടി സ്വദേശി ഫസൽ എന്നയാളാണ് സ്വർണവുമായി വരുന്ന യാത്രക്കാരന്റെ വിവരങ്ങൾ കവർച്ചാ സംഘത്തിന് കൈമാറിയത്. തുടർന്ന് അജ്‌മലിന്റെ നേതൃത്വത്തിൽ രണ്ട് കാറുകളിലായി 6 പേരടങ്ങുന്ന സംഘം എത്തുകയായിരുന്നു.

കടത്ത് സ്വർണം കവർച്ച ചെയ് തുല്യമായി പങ്കിട്ടെടുക്കാനായിരുന്നു പദ്ധതി. കവർച്ചാ സംഘത്തിലുൾപ്പെട്ട അഖിലേഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. വയനാട് മീനങ്ങാടി സ്റ്റേഷൻ പരിധിയിൽ ഒന്നര കോടി രൂപ കവർച്ച ചെയ്ത ഹൈവേ മോഷണക്കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയതാണ്. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കും.

STORY HIGHLIGHTS:A passenger who smuggled gold worth Rs 56 lakh and a criminal gang of six who came to the Kozhikode airport to steal the gold with his knowledge have been arrested.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker