കോഴിക്കോട്: വധശിക്ഷ കാത്ത് കഴിയുന്ന അബ്ദുൽ റഹീമിനെ ദിയാധനം നൽകി രക്ഷിക്കാനുള്ള മലയാളികളുടെ മഹാദൗത്യം വിജയത്തിലേക്ക് അടുക്കുന്നു. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് നൽകേണ്ടത് 33 കോടി രൂപയാണ്.
ഇന്ന് ഉച്ച വരെയുള്ള കണക്ക് പ്രകാരം പിരിഞ്ഞു കിട്ടിയത് 30 കോടി രൂപയാണ്. പണം സ്വരൂപിക്കാൻ സേവ് അബ്ദുറഹീം എന്ന ആപ്പിൽ നോക്കിയാൽ ഓരോ നിമിഷവും ഈ തുക വർധിക്കുന്നത് കാണാം.
അതേസമയം, അബ്ദുൽ റഹീമിന്റെ മോചന ദ്രവം ശേഖരിക്കാൻ മൊബൈൽ ആപ് വഴി നടന്നുവന്നിരുന്ന പിരിവ് താൽക്കാലികമായി നിർത്തിവെച്ചു. മുപ്പത് കോടി പത്തു ലക്ഷം രൂപയാണ് ഇതേവരെ ആപ്പ് വഴി പിരിച്ചെടുത്തത്. ഫണ്ട് കലക്ഷന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിന് ഓഡിറ്റിംഗിന് വേണ്ടി ഈ ആപ്പിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നു. 4.30ന് ശേഷം സേവനം പുനസ്ഥാപിക്കുമെന്നും ആപ്പുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
കേരളത്തിൽ ജുമുഅ നമസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മിക്ക പള്ളികളിലും അബ്ദുൽ റഹീമിന് വേണ്ടിയുള്ള പിരിവ് നടന്നു. വളരെ ഉദാരമായാണ് ആളുകൾ ഇതിലേക്ക് സഹായം നൽകുന്നത്. പല കുട്ടികളും പെരുന്നാൾ പണം ഇതിലേക്ക് മാറ്റി വച്ചു. മാസങ്ങളായി സ്വരൂപിച്ച സമ്പാദ്യകുടുക്ക പൊട്ടിച്ച് സഹായിച്ച കുട്ടികളുമുണ്ട്.
താഴെ കാണുന്ന അക്കൗണ്ടിലേക്ക് നേരിട്ടോ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പ് വഴിയോ സഹായം നൽകാം
MP ABDUL RAHIM LEGAL ASSISTANCE COMMITTEE
A/C NO 074905001625
IFSC CODE ICIC0000749
BRANCH: ICICI MALAPPURAM
STORY HIGHLIGHTS:The great mission of the Malayalees to save Abdul Rahim, who is awaiting death sentence, by giving alms is nearing success.