Businesssharemarket

സ്റ്റോക്ക് എക്‌സ്‌ചേഞ്ച്:ഏപ്രില്‍ 8 മുതല്‍ നാല് പുതിയ സൂചികകള്‍ അവതരിപ്പിക്കും.

ഡൽഹി: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്‌ഇ) ഏപ്രില്‍ 8 മുതല്‍ ക്യാഷ്, ഫ്യൂച്ചർ, ഓപ്‌ഷൻ വിഭാഗങ്ങളില്‍ നാല് പുതിയ സൂചികകള്‍ അവതരിപ്പിക്കും.

നിഫ്റ്റി ടാറ്റ ഗ്രൂപ്പ്, നിഫ്റ്റി 500 മള്‍ട്ടികാപ്പ് ഇന്ത്യ മാനുഫാക്ചറിങ്, നിഫ്റ്റി500 മള്‍ട്ടികാപ്പ് ഇൻഫ്രാസ്ട്രക്ചർ, നിഫ്റ്റി മിഡ്‌സ്മാള്‍ ഹെല്‍ത്ത്‌കെയർ എന്നിവയായിരിക്കും അവ എന്ന് സർക്കുലറില്‍ പറയുന്നു.

ഈ സൂചികകള്‍ മൂലധന വിപണികളിലും ഡെറിവേറ്റീവ് വിഭാഗങ്ങളിലും ട്രേഡിങിന് ലഭ്യമാകും.
നിഫ്റ്റി ടാറ്റ ഗ്രൂപ്പ് സൂചികയില്‍ 10 കമ്ബനികള്‍ ഉള്‍പ്പെടുന്നു. നിഫ്റ്റി500 മള്‍ട്ടികാപ്പ് ഇന്ത്യ മാനുഫാക്ചറിങ് സൂചികയില്‍ തീമിനെ പ്രതിനിധീകരിക്കുന്ന നിഫ്റ്റി 500 സൂചികയില്‍ നിന്ന് തിരഞ്ഞെടുത്ത ലാർജ്‌ക്യാപ്, മിഡ്‌ക്യാപ്, സ്‌മോള്‍ക്യാപ് സ്റ്റോക്കുകളുടെ പ്രകടനം ട്രാക്ക് ചെയ്യും.

നിഫ്റ്റി500 മള്‍ട്ടികാപ്പ് ഇൻഫ്രാസ്ട്രക്ചർ സൂചികയില്‍ ഇൻഫ്രാസ്ട്രക്ചർ തീമിനെ പ്രതിനിധീകരിക്കുന്ന നിഫ്റ്റി 500 സൂചികയില്‍ നിന്ന് തിരഞ്ഞെടുത്ത ലാർജ്‌ക്യാപ്, മിഡ്‌ക്യാപ്, സ്‌മോള്‍ക്യാപ് സ്റ്റോക്കുകളുടെ പ്രകടനം ട്രാക്ക് ചെയ്യും.

നിഫ്റ്റി മിഡ്‌സ്മാള്‍ ഹെല്‍ത്ത്‌കെയർ സൂചിക ആരോഗ്യമേഖലയിലെ മിഡ്‌ക്യാപ്, സ്‌മോള്‍ക്യാപ് ഓഹരികളുടെ പ്രകടനം ട്രാക്ക് ചെയ്യും.

ഓഹരികളുടെ ആറ് മാസത്തെ ശരാശരി ഫ്രീ-ഫ്ലോട്ട് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അടിസ്ഥാനമാക്കിയായിരിക്കും സൂചികകളില്‍ അവയുടെ ശതമാനം(വെയിറ്റ്) നിശ്ചയിക്കുക.

STORY HIGHLIGHTS:Stock Exchange: Four new indices will be introduced from April 8.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker