ട്രെയിനിലെ സാഹസിക മാലപൊട്ടിക്കലിന്റെ വീഡിയോ പുറത്ത്.

ഒരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യല് മീഡിയയില് വൈറലാവുന്നത്. ട്രെയിനിലെ സിസിടിവി കാമറയിലാണ് സാഹസിക മാലപൊട്ടിക്കലിന്റെ വീഡിയോ പതിഞ്ഞത്.
ഏത് ട്രെയിനിലാണ് സംഭവമെന്ന് വ്യക്തമല്ല. വീഡിയോ സോഷ്യല് മീഡിയയില് പെട്ടെന്ന് തന്നെ വൈറലായി.
വാതിലിന് സമീപം നിന്നിരുന്ന യുവാവ് പൊടുന്നനെ സീറ്റിലേക്ക് പോകുകയായിരുന്ന വയോധികയുടെ മാല പൊട്ടിച്ച്, ഓടുന്ന ട്രെയിനില് നിന്ന് എടുത്തുചാടുകയായിരുന്നു. ഇയാള് പാളത്തിന് സമീപം മുട്ടിടിച്ച് വീഴുന്നതും കാണാം. സംഭവം ഇങ്ങനെ: ടോയ്ലെറ്റില് പോയ ശേഷം രണ്ടു സ്ത്രീകള് ഒരുമിച്ച് അവരുടെ സീറ്റുള്ള ബോഗിയിലേക്ക് പോകുകയായിരുന്നു.
വാതിലിന് സമീപം നിന്നിരുന്ന യുവാവ് പൊടുന്നനെ ഇതില് ഒരാളുടെ മാല വലിച്ചു പൊട്ടിച്ച് ഒന്നും നോക്കാതെ ട്രെയിനില് നിന്ന് എടുത്ത് പുറത്തു ചാടുകയായിരുന്നു. ഇവർ തുറന്ന വാതിലിലൂടെ പുറത്തുവീഴാതിരുന്നത് വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. മാർച്ച് 13ന് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള് പുറത്തുവന്നത്. വൈകിട്ട് ഏഴിനായിരുന്നു സംഭവം. യുവാവിന് പരിക്കേല്ക്കാനുള്ള സാദ്ധ്യതയേറെയാണ്. ഇത്തരം മോഷണങ്ങളില് യാത്രക്കാർ ജാഗ്രതപാലിക്കണമെന്ന് റെയില്വെ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിക്കായുള്ള തെരച്ചില് ഊർജിതമാക്കിയിട്ടുണ്ട്.
STORY HIGHLIGHTS:The video of the train’s adventurous garland bursting is out.