കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി
മസ്കറ്റ്: കണ്ണൂര്‍ മണല്‍, അലവില്‍ പരേതനായ സദാനന്ദന് മകൻ സന്ദീപ് മുണ്ടച്ചാലി (46) ഒമാനിലെ അല്‍ ഖൂദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.
പതിനെട്ട് വര്‍ഷമായി ഒമാനിലുള്ള സന്ദീപ് സ്വകാര്യ സ്ഥാപനത്തില്‍ ഗ്രാഫിക് ഡിസൈനര്‍ ആയിരുന്നു.
മാതാവ്: ഇന്ദിര.
ഭാര്യ: മഹിത.
മക്കള്‍: മാളവിക, അഭിജിത്ത്.
സഹോദരി: സന്ധ്യ.
ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
STORY HIGHLIGHTS:A native of Kannur passed away in Oman due to heart attack