വാഹന വിപണിയില് മുന്നേറ്റം നടത്തി ടാറ്റ മോട്ടോഴ്സ്.
വാഹന വിപണിയില് മുന്നേറ്റം നടത്തി ടാറ്റ മോട്ടോഴ്സ്. ഹ്യുണ്ടേയ്യെ മറികടന്ന് രണ്ടാം സ്ഥാനം സ്വന്തമാക്കിയ ടാറ്റയുടെ ചെറു എസ്യുവി പഞ്ച് ഏറ്റവും അധികം വില്പനയുള്ള രണ്ടാമത്തെ വാഹനമായി മാറി.
കഴിഞ്ഞ വര്ഷം ഫെബ്രുവരിയെ അപേക്ഷിച്ച് 8.7 ശതമാനം വളര്ച്ചയുമായി മാരുതി ഒന്നാം സ്ഥാനം നിലനിര്ത്തി, 2024 ഫെബ്രുവരിയിലെ വില്പന 160272 യൂണിറ്റ്. 19.6 ശതമാനം വളര്ച്ചയും 51270 യൂണിറ്റ് വില്പനയുമായാണ് ടാറ്റ രണ്ടാം സ്ഥാനത്ത് എത്തിയത്.
ഹ്യുണ്ടേയ്ക്ക് 6.9 ശതമാനം വളര്ച്ചയും 50201 യൂണിറ്റ് വില്പനയുമായി മൂന്നാം സ്ഥാനത്ത് എത്തി. 42401 യൂണിറ്റ് വില്പനയുമായി മഹീന്ദ്രയാണ് നാലാമന്, വളര്ച്ച 40.3 ശതമാനം. 52.6 ശതമാനം വളര്ച്ചയും 23300 യൂണിറ്റ് വില്പനയുമായി ടൊയോട്ട അഞ്ചാമതുമെത്തി.
കിയ (20200 യൂണിറ്റ്), ഹോണ്ട (7142 യൂണിറ്റ്), എംജി (4532 യൂണിറ്റ്), റെനോ (4080 യൂണിറ്റ്), ഫോക്സ്വാഗണ് (3019 യൂണിറ്റ്) എന്നിവരാണ് ആദ്യ പത്തില് എത്തിയ നിര്മാതാക്കള്. മാരുതി സുസുക്കിയുടെ ഹാച്ച്ബാക്ക് വാഗണ്ആറാണ് ഒന്നാമന്. മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയാണ് മൂന്നാമത്. മാരുതിയുടെ തന്നെ കോംപാക്റ്റ് സെഡാന് ഡിസയര് നാലാം സ്ഥാനത്ത് എത്തി.
മാരുതിയുടെ ചെറു എസ്യുവി ബ്രെസ അഞ്ചാം സ്ഥാനത്ത് എത്തി. മാരുതിയുടെ തന്നെ എംപിവി എര്ട്ടിഗയാണ് ആറാം സ്ഥാനത്ത്. ഹ്യുണ്ടേയ് ക്രേറ്റ ഏഴാം സ്ഥാനത്തും മഹീന്ദ്ര സ്കോര്പ്പിയോ എട്ടാം സ്ഥാനത്തുമുണ്ട്. ടാറ്റ നെക്സോണ്, മാരുതി സുസുക്കി ഫ്രോങ്സ് ഒമ്പതും പത്തും സ്ഥാനങ്ങളിലെത്തി.
STORY HIGHLIGHTS:Tata Motors has made progress in the automobile market.