Sports

കാറും ലോറിയും കൂട്ടിയിടിച്ചു; ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ലഹിരു തിരിമന്നെയ്ക്ക് പരിക്ക്

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ലഹിരു തിരിമന്നെയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. ശ്രീലങ്കയിലെ വടക്കൻ മധ്യ നഗരമായ അനുരാധപുരയ്ക്ക് സമീപം തിരിമന്നെ സഞ്ചരിച്ച കാര്‍ എതിർദിശയില്‍ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കാറില്‍ യാത്ര ചെയ്തിരുന്ന മറ്റ് മൂന്ന് പേർക്കും ലോറിയുടെ ഡ്രൈവർക്കും പരിക്കുണ്ട്.

കഴിഞ്ഞ വർഷം ജൂലൈയിലാണ് തിരിമന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2014-ല്‍ ടി20 ലോകകപ്പ് നേടിയ ശ്രീലങ്കന്‍ ടീമിൻ്റെ ഭാഗമായിരുന്നു അദ്ദേഹം. നിലവില്‍ ലെജന്‍ഡ്‌സ് ക്രിക്കറ്റില്‍ ന്യൂയോര്‍ക്ക് സ്ട്രൈക്കേഴ്സിന് വേണ്ടി കളിക്കുകയാണ് താരം.

STORY HIGHLIGHTS:Car and lorry collide;  Former Sri Lankan cricket team captain Lahiru Thirimanne injured

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker