NewsWorld

ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്നത് കുരുന്നുകള്‍ക്കെതിരായ യുദ്ധമാണെന്ന് യു.എൻ

ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്നത് കുരുന്നുകള്‍ക്കെതിരായ യുദ്ധമാണെന്ന് യു.എൻ അഭയാർഥി ഏജൻസി കമീഷണർ ജനറല്‍ ഫിലിപ്പ് ലസാറിനി.

ലോകം മുഴുക്കെ നാലു വർഷത്തിനിടെ നടന്ന മൊത്തം യുദ്ധങ്ങളിലും കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതലാണ് ഗസ്സയിലെ കുരുന്നുകളുടെ കുരുതിയെന്നും കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.


”ഈ യുദ്ധം കുട്ടികള്‍ക്കെതിരായ യുദ്ധമാണ്. അവരുടെ ബാല്യത്തിനും ഭാവിക്കുമെതിരായ യുദ്ധമാണ്. ഗസ്സയിലെ കുട്ടികള്‍ക്കു വേണ്ടിയാകണം വെടിനിർത്തല്‍”- അദ്ദേഹം പറയുന്നു. ഒക്ടോബർ മുതല്‍ ഫെബ്രുവരി അവസാനം വരെ കണക്കുകള്‍ പ്രകാരം 12,300 കുട്ടികള്‍ ഗസ്സയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ നാലുവർഷത്തിനിടെ കലാപങ്ങളിലും യുദ്ധങ്ങളിലുമായി ലോകം മുഴുക്കെ ജീവൻ നഷ്ടമായത് 12,193 പേർക്കാണ്.
അതേസമയം, റമദാനിലും തീവ്രമായി തുടരുന്ന ഇസ്രായേല്‍ കുരുതി 24 മണിക്കൂറിനിടെ 88 ഫലസ്തീനികളുടെ ജീവനെടുത്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

135 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ മരണസംഖ്യ 31,272 ആയി. പരിക്കേറ്റവർ 73,024 ഉം. റഫ സിറ്റിയില്‍ യു.എൻ അഭയാർഥി ഏജൻസി സഹായ കേന്ദ്രത്തിലുണ്ടായ ബോംബിങ്ങില്‍ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. മധ്യ ഗസ്സയിലും നിരവധി പേർ മരിച്ചു.


ഖാൻ യൂനുസില്‍ ഫലസ്തീൻ മുൻ ദേശീയ ഫുട്ബാള്‍ താരം മുഹമ്മദ് ബറകാത്ത് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. ജോർഡൻ ക്ലബ് അല്‍വഹ്ദ, സൗദിയിലെ അല്‍ശുഅല എന്നിവക്കായും ബൂട്ടുകെട്ടിയ താരം തന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇതുവരെയായി 90 ഫുട്ബാളർമാർ ഗസ്സയില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

STORY HIGHLIGHTS:UN says Israel’s continued occupation of Gaza is a war on children

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker