ക്രേറ്റ എന്ലൈന് അവതരിപ്പിച്ചു
16.82 ലക്ഷം എന്ന പ്രാരംഭ വിലയില് ക്രേറ്റ എന്ലൈന് അവതരിപ്പിച്ചു. എന്ലൈനിന്റെ ബുക്കിങ് കഴിഞ്ഞ ആഴ്ചയില് ആരംഭിച്ചിരുന്നു.
മിഡ് സൈസ് എസ്യുവികളിലെ സ്പെഷല് എഡിഷന് സെഗ്മെന്റില് എത്തുന്ന എന്ലൈന്വേള്ഡ് റാലി കാറില് നിന്ന് പ്രചോദനം ഉള്ക്കൊണ്ടാണ് നിര്മ്മിച്ചിരിക്കുന്നത്.
എന്8, എന്10 എന്നീ രണ്ട് വേരിയന്റുകളില് വാഹനം ലഭ്യമാണ്. ക്രേറ്റയുടെ എന്ജിന് തന്നെയാണ് ഹ്യുണ്ടേയ് ക്രേറ്റ എന് ലൈനിനും നല്കിയിരിക്കുന്നത്. 1.5 ലീറ്റര് ഫോര് സിലിണ്ടര് പെട്രോള് എന്ജിന് 160എച്ച്പി കരുത്തും പരമാവധി 253എന്എം ടോര്ക്കും പുറത്തെടുക്കാനാവും.
7 സ്പീഡ് ഡിസിടി ഗിയര്ബോക്സിനു പുറമേ 6 സ്പീഡ് മാനുവല് ഗിയര്ബോക്സ് ഓപ്ഷനും ഉണ്ട്. കൂടുതല് സ്പോര്ടിയായ രൂപമാണ് എന് ലൈനിന് നല്കിയിരിക്കുന്നത്. ഇരട്ട പുകക്കുഴലുള്ള ക്രേറ്റ എന് ലൈന് രണ്ട് നിറങ്ങളില് ലഭ്യമാണ്.
നീലയും തവിട്ടു നിറവും. മിഡ് സൈസ് എസ്യുവികളിലുള്ള വാഹനങ്ങള് ക്രേറ്റ എന് ലൈനോട് നേരിട്ട് മത്സരിക്കുന്നില്ല. മറിച്ച് മറ്റു കാര് നിര്മാതാക്കളുടെ സ്പെഷല് എഡിഷനുകളായിരിക്കും എന് ലൈനിന്റെ എതിരാളികള്. കിയ സെല്റ്റോസ് എക്സ് ലൈന്, സ്കോഡ കുഷാക് മോണ്ടി കാര്ലോ എന്നിവരാണ് എതിരാളികളില് മുന്നിലുള്ളത്.
STORY HIGHLIGHTS:Introduced by Creta Online