Health

ലോകത്തിലെ ഏറ്റവും മികച്ച കോഫികളുടെ പട്ടിക പുറത്തു വിട്ടു.

ലോകത്തിലെ ഏറ്റവും മികച്ച കോഫികളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ജനപ്രിയ ഫുഡ് ആന്‍ഡ് ട്രാവല്‍ ഗൈഡ് പ്ലാറ്റ്ഫോമായ ടേസ്റ്റ്അറ്റ്‌ലസ്.

ലോകത്തുള്ള 38 കാപ്പികളാണ് പട്ടികയില്‍ ഇടം നേടിയെടുക്കുന്നത്. ഇതില്‍ ഇക്കുറി സ്റ്റാറായിരിക്കുന്നത് രുചികരമായ ഇന്ത്യന്‍ കോഫി തന്നെയാണ്. ലോകത്തിലെ ഏറ്റവും മികച്ച കോഫികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യന്‍ കോഫി കരസ്ഥമാക്കിയിരിക്കുന്നത്.

ഗുണമേന്മയുള്ള പ്രീമിയം കോഫി ബീനാണ് ഇതിനായി ഉപയോഗിക്കുന്നത്. അതേസമയം, പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് ക്യൂബയിലെ രുചിയൂറുന്ന കോഫിയായ ക്യൂബന്‍ എക്സ്പ്രസോ ആണ്.

ക്യൂബന്‍ എസ്പ്രെസോ (ക്യൂബ), സൗത്ത് ഇന്ത്യന്‍ കോഫി (ഇന്ത്യ), എസ്പ്രെസോ ഫ്രെഡോ (ഗ്രീസ്), ഫ്രെഡോ കാപ്പുച്ചിനോ (ഗ്രീസ്), കപ്പൂച്ചിനോ (ഇറ്റലി), ടര്‍ക്കിഷ് കോഫി (തുര്‍ക്കി), റിസ്ട്രെറ്റോ (ഇറ്റലി), ഫ്രാപ്പെ (ഗ്രീസ്), ഐസ്‌കാഫി (ജര്‍മ്മനി), വിയറ്റ്നാമീസ് ഐസ്ഡ് കോഫി (വിയറ്റ്നാം) എന്നിവയാണ് ലോകത്തിലെ ഏറ്റവും മികച്ച 10 കോഫികള്‍.

STORY HIGHLIGHTS:The list of the best coffees in the world has been released.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker