Business

ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിട്ടു.

നാല് രാജ്യങ്ങള്‍ ഉള്‍പ്പെട്ട യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ സംഖ്യവുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിട്ടു.

ഐസ്ലന്‍ഡ്, ലിച്ച്‌സ്റ്റെന്‍സ്റ്റൈന്‍, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ നാല് രാജ്യങ്ങളുടെ വ്യാപാര സംഘടനയാണ് ഇ.എഫ്.ടി.എ. ഈ കരാര്‍ പ്രകാരം അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 100 ബില്യണ്‍ ഡോളറിന്റെ (83 ലക്ഷം കോടി രൂപ) നിക്ഷേപം സ്വകാര്യ കമ്പനികള്‍ വഴി നടത്തും.

ഇ.എഫ്.ടി.എ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം ഡിജിറ്റല്‍ വ്യാപാരം, ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍, ഭക്ഷ്യ മേഖല, ലോജിസ്റ്റിക്സ്, ഫാര്‍മ, മെഡിക്കല്‍ ഉപകരണങ്ങള്‍, കെമിക്കല്‍സ്, ക്ലീന്‍ എനര്‍ജി തുടങ്ങി വിവിധ മേഖലകള്‍ക്ക് വലിയ അവസരങ്ങളൊരുക്കും.

കരാറിന്റെ ഭാഗമായി സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള ചോക്ലേറ്റുകളുടെയും വാച്ചുകളുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ ഇന്ത്യ കുറയ്ക്കും. നിലവില്‍ ഇത്തരം ചോക്ലേറ്റുകള്‍ക്കും ചോക്ലേറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും 30 ശതമാനവും സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് വരുന്ന വാച്ചുകളുടെ മിക്ക വകഭേദങ്ങള്‍ക്കും 20 ശതമാനവും ഇറക്കുമതി തീരുവ ഇന്ത്യ ചുമത്തുന്നുണ്ട്.

ഇരു കക്ഷികളും തമ്മിലുള്ള വ്യാപാര ഉടമ്പടി പ്രകാരം, ഈ കരാര്‍ പ്രാബല്യത്തില്‍ വരുന്ന 10 വര്‍ഷത്തിനുള്ളില്‍ ഈ രാജ്യങ്ങളിലെ നിക്ഷേപകരില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 50 ബില്യണ്‍ ഡോളറും പിന്നീടുള്ള അഞ്ച് വര്‍ഷംകൊണ്ട് വീണ്ടും 50 ബില്യണ്‍ ഡോളറും വര്‍ധിപ്പിക്കാനാണ് ഇ.എഫ്.ടി.എ ലക്ഷ്യമിടുന്നത്. യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ അംഗങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ല.

STORY HIGHLIGHTS:India has signed free trade agreements with a number of four-nation European Free Trade Association.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker