Businesssharemarket

ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപം ഒഴുക്കിയത് 6,139 കോടി രൂപ.

ഈ മാസം ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഒഴുക്കിയത് 6,139 കോടി രൂപ.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന റിപ്പോര്‍ട്ടുകളുടെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ വിദേശനിക്ഷേപം ഉയര്‍ന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഫെബ്രുവരിയില്‍ 1,539 കോടി മാത്രമായിരുന്ന സ്ഥാനത്താണ് മാര്‍ച്ചില്‍ ഒന്‍പത് ദിവസത്തിനിടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ആറായിരം കോടിയില്‍പ്പരം രൂപയുടെ വിദേശ നിക്ഷേപം എത്തിയത്. ജനുവരിയില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 25,743 കോടി രൂപയാണ് നിക്ഷേപിച്ചത്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായ പാതയിലാണെന്ന റിപ്പോര്‍ട്ടുകളും അമേരിക്കയിലെ കടപ്പത്രവിപണിയില്‍ നിന്നുള്ള നേട്ടം കുറഞ്ഞതുമാണ് ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കാരണം. നടപ്പുസാമ്പത്തികവര്‍ഷത്തില്‍ ഡിസംബര്‍ പാദത്തില്‍ ഇന്ത്യ 8.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

കൂടാതെ ഇന്ത്യന്‍ കമ്പനികളുടെ പ്രതീക്ഷ നല്‍കുന്ന മൂന്നാംപാദ ഫലങ്ങളും വിപണിയെ സ്വാധീനിച്ചതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

STORY HIGHLIGHTS:6,139 crore foreign investment in the Indian stock market.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker